ബഹുമാന്യ ലോക ജനതയുടെ ശ്രദ്ധക്ക്,
സ്ഥിരതയും സമാധാനവുമുള്ള ഒരു അതിജീവനം എല്ലാവരുടെയും ആഗ്രഹമാണ്, എന്നാല്‍ അസ്ഥിരതയും അശാന്തിയുമാണ് ചുറ്റുപാടും കാണപ്പെടുന്നത്.
യുദ്ധം, ദാരിദ്ര്യം, അസമത്വം പരിസ്ഥിതി നശീകരണം, കാലാവസ്ഥാ വ്യതിയാനം തുട ങ്ങിയ വെല്ലുവിളികളെ നേരിടാന്‍, ലോകമെമ്പാടും പല വിധ ശ്രമങ്ങള്‍ നടക്കുന്നുണ്ടെ ങ്കിലും, ഈ പ്രതിസന്ധികളുടെ തീവത ഓരോ തലമുറകഴിയും തോറും വര്‍ദ്ധിച്ചു വരുന്നു.
നമ്മള്‍ എന്തെല്ലാം ശ്രമങ്ങള്‍ നടത്തിയാലും നിലവിലെ സാഹചര്യത്തില്‍ ഇവ പരിഹരി ക്കാന്‍ കഴിയുകയില്ല എന്നുള്ളതാണ് യാഥാര്‍ത്ഥ്യം. ചരിത്ര വസ്തുതകള്‍ അതിനു അടിവരെ യിടുന്നു.
ഇതിനുള്ള കാരണം, ഏതാണ്ട് എല്ലാ രാജ്യങ്ങളിലേയും ഭരണഘടനയിൽ ഉൾപ്പെടുത്തിയി ട്ടുള്ള ഒരു അധാര്‍മ്മികവും അപ്രായോഗീകവുമായ ഒരു വ്യവസ്ഥയാണ്, ഇത് ആയിരം വർഷങ്ങൾക്ക് മുമ്പ് രൂപകൊണ്ടതും ആധുനിക മനുഷ്യര്‍ നിര്‍ത്തലാക്കിയതുമായ Barter, Slavery എന്നീ സമ്പ്രദായങ്ങളുടെ തുടര്‍ച്ചയാകുന്നു:
“മുതിര്‍ന്ന തലമുറയിലെ അംഗങ്ങള്‍ക്ക്, ഉൽപ്പന്നങ്ങളോ സേവനങ്ങളോ പ്രതിഫ ലമായി ലഭിക്കാതെ, അവരുടെ പിന്‍ തലമുറയിലെ അംഗങ്ങള്‍ക്ക് ഉൽപ്പന്നങ്ങ ളും, സേവനങ്ങളും ഇവ നിര്‍മ്മിക്കാന്‍ വേണ്ട വിവരങ്ങളും വിഭവങ്ങളും നല്‍ക രുത്” എന്നുള്ളതാണ് ആ വ്യവസ്ഥ.
‘നവലോക മാനവികത’ എന്ന പദ്ധതിയുടെ ലക്‌ഷ്യം ഈ പ്രാകൃത കാല വ്യവസ്ഥയെ പറ്റി ജനങ്ങളെ ബോധ്യപ്പെടുത്തുക എന്നുള്ളതും നിയമം മൂലം ഇത് നിര്‍ത്തലാക്കാന്‍ ജനങ്ങ ളുടെ പങ്കാളിത്തം ഉറപ്പുവരുത്തുക എന്നുള്ളതുമാണ്.
മുതിര്‍ന്ന തലമുറകളുടെ നിലനില്‍പ്പും പുതു തലമുറകളുടെ വളര്‍ച്ചയും യുവ തലമുറ യുടെ പ്രവര്‍ത്തി സമയം കൊണ്ടാണ്, എന്നുള്ള സത്യം മനസ്സിലാക്കുമ്പോള്‍ 8000-മില്യ നോളം ജനങ്ങള്‍ വസിക്കുന്ന ഭൂമിയില്‍ നിന്നും ഈ വ്യവസ്ഥിതി അവസാനിപ്പിക്കുക എന്നുള്ളത് ഒരു അടിയന്തിര ആവശ്യമായി വരുന്നു.
ഈ പദ്ധതിയില്‍ ഭാഗമാകാന്‍ ആഗ്രഹിക്കുന്നവര്‍ 17-പേജുകളില്‍ 7 ഭാഗങ്ങളായി തയ്യാറാ ക്കിയ നവലോകമാനവികത എന്ന വിഷയം പഠിക്കാനും അഭിപ്രായം രേഖപ്പെടുത്താനും അപേക്ഷ.
ഈ ഉദ്യമത്തില്‍ പങ്കുചേരുക. നിങ്ങളുടെ അഭിപ്രായം പങ്കുവെക്കുക. മനുഷ്യ രാശിയുടെ അനിവാര്യ മാറ്റത്തിന്‍റെ ഭാഗമാകുക.
