അഭ്യര്‍ത്ഥന

ലോകത്തെ എല്ലാ രാജ്യങ്ങളിലെയും ഭരണഘടന അംഗീകരിച്ച പ്രകാരം, ഉത്പന്നങ്ങള്‍ സേവന ങ്ങള്‍ ഇവ നിര്‍മ്മിക്കാന്‍ വേണ്ട വിദ്യാഭ്യാസം വിഭവങ്ങള്‍ എന്നിവയുടെ സമ്പൂര്‍ണ്ണ ഉടമസ്ഥാവ കാശം ഇന്നുജീവിച്ചിരിക്കുന്ന മൊത്തം ജനസംഖ്യയിലെ പകുതിയിലും താഴേ വരുന്ന മുതിര്‍ന്ന തലമുറയിലെ അംഗങ്ങള്‍, അവരുടെ പേരില്‍ സ്ഥാപിച്ചു വച്ചിരിക്കുകയാണ്.

സ്വാഭാവിക മനുഷ്യ അതിജീവനവും, തടസ്സമില്ലാത്ത രാജ്യനിർമ്മാണവും, മനുഷ്യരാശി യുടെ തുടർച്ചയായ നില നിൽപ്പും സാധ്യമാവുന്നത് ഈ അത്യാവശ്യ വിഭവങ്ങൾ ബാക്കിയുള്ള പകുതിയിലും കൂടുതലുള്ള അംഗങ്ങള്‍ക്കും ദിനംപ്രതി ഇവിടെ ജനിക്കുന്ന പുതിയ തലമുറക്കും യഥാവിധി കൈമാറുന്നതി ലൂടെയാണ്. എന്നാല്‍ രാജ്യത്തെ നിയമം മൂലം ഈ കൈമാറ്റം നിബന്ധ നാവിധേയമാണ്: ഉൽപ്പന്നങ്ങളും സേവനങ്ങളും നിര്‍മ്മിക്കുമ്പോള്‍ വേതന മായി ലഭിക്കുന്ന പണം പ്രതിഫലമായി ലഭിക്കുമ്പോള്‍ മാത്രമേ മുതിർന്ന തലമുറകള്‍ അവരുടെ പിന്‍ തലമുറക്ക് ഇവ നല്‍കുന്നുള്ളൂ.

ഈ കൈമാറ്റം നീതിപൂര്‍വ്വമായി നടപ്പിലാക്കുന്നതില്‍ ഉണ്ടായ പരാജയമാണ് മനുഷ്യ പ്രതി സന്ധി കള്‍ക്കുള്ള പ്രധാന കാരണം എന്ന് വേണ്ടത്ര തെളിവുകള്‍ സമേതം ഇവിടെ പ്രസ്താവിച്ചു കഴിഞ്ഞു. ഇതിന്‍റെ പ്രത്യാഘാതങ്ങള്‍ വേണ്ടതിലുമധികം ജനങ്ങളും ഇതര ജീവജാലങ്ങളും അനുഭവിച്ചു കഴിഞ്ഞു. സമയ നിയമങ്ങള്‍ക്കനുസരിച്ചുള്ള പരിഹാര നിര്‍ദേശങ്ങള്‍ വേണ്ടതു പോലെ ഇവിടെ അവതരിപ്പിക്കുകയും ചെയ്തു കഴിഞ്ഞു.

എന്നാല്‍, അടിസ്ഥാനപരമായി ഒരു തെറ്റായ ഫോര്‍മുലയിലും, തികച്ചും അഥാർമ്മിക മാര്‍ഗ്ഗങ്ങ ളിലും വിവിധ ‘സാങ്കല്‍പ്പിക’ യാഥാര്‍ത്ഥ്യങ്ങളിലും നിലകൊള്ളുന്ന ഈ അതിജീവന സമ്പ്രദായം ഇന്നു ജീവിച്ചിരിക്കുന്നവര്‍ ആരും തന്നെ രൂപം കൊടുത്തതല്ലെങ്കിലും ഇതിന്‍റെ പരിണതഫലങ്ങൾ നമ്മളും നമ്മുടെ ഭാവി തലമുറകളും ഇന്നും അനുഭവിച്ചു വരുന്നു.

ആയതിനാല്‍ ഇനിയും പരിഹാര നടപടികള്‍ നടപ്പാക്കാതിരിക്കുന്നത് ന്യായീകരിക്കാനാവാ ത്തതും നിരുത്തരവാദപരവുമായിരിക്കും. അത് മനുഷ്യ നീതി ബോധത്തോടും ധാര്‍മ്മികതയോടു മുള്ള വെല്ലുവിളിയുമായിരിക്കും.

സഹസ്രാബ്ദങ്ങളായി മനുഷ്യ പുരോഗതിക്ക് ഭംഗം വരുത്തുന്ന ഈ പ്രാകൃത സംവിധാന ത്തില്‍ നിന്നും മുക്തി നേടാനുള്ള സമയമായിരിക്കുന്നു. ഇനിയെങ്കിലും സമത്വം, സാഹോദര്യം, സുസ്ഥിരത എന്നിവ ഒരു യാഥാര്‍ത്ഥ്യമാക്കേണ്ടിയുമിരിക്കുന്നു.

ഇതൊരു യുടോപ്യൻ സങ്കല്‍പ്പമല്ല, മറിച്ച് തികച്ചും പ്രായോഗികവും അനിവാര്യവുമായ ഒരു മാറ്റ ത്തിലേക്കുള്ള മാര്‍ഗ്ഗമാണ്. നമ്മുടെ വംശത്തിന്‍റെ നിലനിൽപ്പ്, നമ്മള്‍ വസിക്കുന്ന ഭൂമിയുടെ സംതുലനത, മനുഷ്യ സാധ്യതകളുടെ പൂർത്തീകരണം എന്നിവ ഈ ലക്ഷ്യത്തിലേക്കുള്ള നമ്മുടെ കൂട്ടായതും ആത്മാര്‍ത്ഥവുമായ പ്രവർത്തനങ്ങളെ ആശ്രയിച്ചിരിക്കുന്നു. നമ്മെ വിഘടിപ്പിക്കുന്ന നിയമ സംവിധാനങ്ങള്‍ നിയമം മൂലം തന്നെ ഇല്ലാതാക്കുമ്പോള്‍ എല്ലാ വ്യക്തികളെയും ഒരു പോലെ ബഹുമാനിക്കാനും അംഗികരിക്കാനും കഴിയുന്ന സംവിധാനം നമുക്ക് ലോകമെങ്ങും സാധ്യമാക്കാനാകും.

ആയതിനാല്‍, എല്ലാ രാജ്യങ്ങളുടെയും ഭരണഘടനയില്‍ “നവലോക മാനവികത” കൈവരി ക്കാനുള്ള ഉചിത ഭേദഗതികള്‍ വരുത്തണം എന്ന്, അവിടുത്തെ ബഹുമാനപ്പെട്ട Legislative, Executive, Judiciary വകുപ്പു മേധാവികളോടും മാധ്യമ പ്രവര്‍ത്തകരോടും അഭ്യര്‍ത്ഥിക്കുന്നു. അതിനു വേണ്ടി പൂര്‍ണ്ണമായി സഹകരിക്കണം എന്ന് മുതിര്‍ന്ന തലമുറയിലെ അംഗങ്ങളോടും ഒരുപോലെ അപേ ക്ഷിക്കുന്നു.

ഒരു ചരിത്ര വഴിത്തിരിവിനുള്ള സമയമായി. ഒരുമിച്ച് പ്രവർത്തിച്ചാൽ, നവലോക മാനവി കത ഒരു യാഥാര്‍ത്ഥ്യമാക്കാനാകും. സമയത്തിന്‍റെ അടിസ്ഥാന തത്വങ്ങളുമായി പൊരുത്തപ്പെടുന്ന ഒരു ഭാവിയിലേക്ക് മനുഷ്യരാശിയെ നയിക്കാനാകും—സമീകൃതവും സുസ്ഥിരവും സ്വാശ്രയത യുമുള്ള നിലനിൽപ്പ് ഉറപ്പാക്കാനാകും.

അചഞ്ചലമായ ദൃഢനിശ്ചയത്തോടും അപരിമിതമായ പ്രതീക്ഷയോടും,

 

Sai [Shashi Nair]
SEN SEN House, H No: 182
Chaudi Village, Gracias Vaddo,
Canacona, Goa, India. PIN-403702.
Mail: sai19031965@gmail.com Mobile: 6238172974, WhatsApp: 9447049000.