നവമാനവികതയുടെ ചില വാഗ്ദാനങ്ങള്‍.

  • ലഭിച്ച സമയത്തിന്‍റെ ഭൂരിഭാഗവും ഉത്പന്ന സേവനങ്ങള്‍ നിര്‍മ്മിക്കാന്‍ ചിലവഴിക്കുന്നത് നിര്‍ത്തലാക്കാനാകും. അഭിരുചിക്കനുസരിച്ച് സമയത്തിന്‍റെ വിവിധ ഭാഷകളും താളങ്ങളും പഠിക്കാനാകും.

  • പ്രയത്നസമയങ്ങളിലും, സ്ഥാന,മാന,വംശ,ദേശ,വര്‍ണ്ണങ്ങളിലും, വിവേചനങ്ങള്‍ ഇല്ലാത്ത പുതുമാനവകുലം സൃഷ്ടിക്കപ്പെടും. സര്‍വ്വലോക രാജ്യങ്ങളിലും വാഗ്ദത്ത സ്ഥിതി സമത്വ സാഹോദര്യം സംജാതമാകും.

  • ജനനം ശ്വസനം ദഹനം ചലനം മൈഥുനം ശയനം ലയനം എന്നീ സ്വാഭാവിക ജൈവിക പ്രതിഭാസങ്ങള്‍ പോലെ, ഉത്പന്നസേവനങ്ങളുടെ ഉപഭോഗങ്ങളും രാഷ്ട്രത്തിന്‍റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളും വംശ നിലനില്‍പ്പും അനായാസവും ആനന്ദകരവുമാകും.

  • ശൈശവകാലം മുതലുള്ള പീഡന പഠന പരിശീലനമുറകളിൽ‍നിന്നും പുതുതല മുറകള്‍ മുക്തരാകും. സ്വന്തം നൈസർഗീകത അവര്‍ക്കു സ്വയം കണ്ടെത്തുവാ നാകും. പ്രകൃതിയും, സഹജീവികളുമായി അവർ സദാ സഹവർത്തിത്വത്തിലാകും. അവര്‍ അവരുടെ രാജ്യത്തിന്‍റെ പൊതു മുതലുമാകും.

  • ജീവൻ എന്ന പ്രതിഭാസം ഭൂമിയില്‍ നിലനിൽക്കുന്നിടത്തോളം കാലം യുവതല മുറകളുടെ പ്രയത്നസമയ വിനിയോഗങ്ങളാല്‍ മനുഷ്യവംശം സംരക്ഷിതരാകും.

  • വൈവിദ്ധ്യ സമൃദ്ധമായ ഉത്പന്നസേവനങ്ങൾ ആവശ്യാനുസരണം ഉത്പാദിപ്പിക്കുവാനും ജൈവവിഭവങ്ങള്‍ ശോഷിപ്പിക്കാതെയും മനുഷ്യശേഷികള്‍ നശിപ്പിക്കാതെയും അവ ഉപ ഭോഗിക്കാനുമാകും.

  • പണ പരിമിതിമൂലം രാജ്യത്ത് ഇന്നുവരെ നടപ്പിലാക്കാനാകാതെ വന്ന സകല പദ്ധതികളും നടപ്പിൽ വരുത്താനാകും. അസാധ്യമെന്നൊന്ന് ഇല്ലാതാകും.

  • കലഹങ്ങളും കലാപങ്ങളും, കോലാഹലങ്ങളും ഇല്ലാതെതന്നെ ഭരണാധികാരി കള്‍ക്ക് ജനങ്ങളെ സേവിക്കാനാകും. പക്ഷംചേരലും പഴിചാരലും പരിഹസിക്കലും പരിഭ്രമിപ്പിക്കലും ഇല്ലാതെതന്നെ പത്രപ്രവര്‍ത്തകര്‍ക്ക് അവരുടെ ധര്‍മ്മം ചെയ്യാനാകും.

  • വിവര വിഭവങ്ങള്‍ സ്വന്തമാക്കിവക്കാനും അത് സ്വന്തം സന്തതികള്‍ക്കു തന്നെ നല്‍കാനും നിയമം അനുവധികാതെ വരുമ്പോള്‍, പുരുഷവര്‍ഗ്ഗത്തിന് സ്ത്രീ ജനങ്ങളുടെ മേല്‍ ഉടമസ്ഥാ വകാശം ഇല്ലാതാകും.

  • ഈ സാഹചര്യത്തില്‍ സ്വാതന്ത്ര്യത്തിന്‍റെ വില സ്ത്രീക്കും പുരുഷനും അറിയാനാകും, മാതൃ ത്വം അതിന്‍റെ പൂര്‍ണ്ണതയിലെത്തും, മനുഷ്യ ഐക്യം സദാ നിലനില്‍ക്കും, ലൈഗീകാസ ക്തികള്‍ അപ്രത്യക്ഷവുമാകും, തടവറകളും കാവൽക്കാരും ശിക്ഷാനടപടികളും അപ്രസ ക്തമാകും.

  • ജനങ്ങള്‍ ഇന്നും ആരാധിച്ചുവരുന്ന വ്യത്യസ്ത ദൈവ സങ്കല്പങ്ങള്‍ ഇല്ലാതാകും, ഏവരുടെയും ഭക്തിയും ആരാധനയും കൃതജ്ഞതയും എല്ലാം നിലനില്‍ക്കുന്ന സമയം എന്ന “ഏക” സ്ത്രോതസ്സിനോട് മാത്രമാകും.

  • വിവരണാതീതമായ ആനന്ദാനുഭൂതികൾ ആസ്വദിച്ചറിയാനും, ഇനിയും വിശദീകരിക്കേണ്ട മനുഷ്യബന്ധങ്ങളുടെ ഉണ്മകളും, ഊഷ്മളതകളും അനുഭവിച്ചറിയാനുമാകും.

  • നവലോകമാനവര്‍ നിരോധനം ഏര്‍പ്പെടുത്തിയ, പലവിധ പ്രാകൃത ജീവന പദ്ധതി കളുടെ കൂട്ടത്തില്‍, ഇതുവരെ നിലനിന്നു വന്ന ഈ “സമ്പ്രദായവും” ചരിത്ര താളുകളിൽ മാത്രം പിന്നീട് കാണുവാനുമാകും