ഒരു തെറ്റായ ഫോര്‍മുലയും അതിന്റെ അനന്തര ഫലങ്ങളും.
-
അധിക പ്രയത്ന–സമയ ഉപയോഗങ്ങളും, അമിത വിഭവ ഉപഭോഗങ്ങളും: പ്രതിദിന ഉപജീവനത്തിനു വേണ്ട ഉത്പന്ന–സേവനങ്ങള്‍ വിദ്യാഭ്യസം വിഭവം എന്നിവ ലഭിക്കാന്‍ ജനങ്ങളും, അനിവാര്യ രാഷ്ട്ര–നിര്‍മ്മാണത്തിനു വേണ്ട ഇവ ലഭിക്കാന്‍ ഭരണാധികാരികളും പണം പ്രതിഫലമായി നല്‍കണം. എന്നാല്‍, ഈ പണം ലഭിക്കാനായി ആദ്യം ഉത്പന്ന–സേവ നങ്ങള്‍ തന്നെ നിര്‍മ്മിക്കുകയും വേണം. ആയതിനാല്‍, അനാവശ്യ ഉത്പന്ന സേവനങ്ങള്‍ നിര്‍മ്മിക്കാനും, അധിക പ്രവര്‍ത്തി–സമയങ്ങള്‍ ചിലവഴിക്കാനും, അമിത പ്രകൃതി വിഭവ ങ്ങള് ചിലവഴിക്കാനും ആ രാജ്യത്തെ ജനങ്ങള്‍ക്കും അധികാരികള്‍ക്കും സദാ നിര്‍ബന്ധി തരാകേണ്ടി വരുന്നു.
-
പരിമിതമാകുന്ന അതിജീവന സാദ്ധ്യതകളും, നിഷേധിക്കപ്പെടുന്ന വ്യക്തി സ്വാത ന്ത്ര്യവും: ഇവിടെ ജനിക്കുന്ന ഒരു പൗരനും, അവരുടെ മുതിര്‍ന്ന തലമുറക്ക് പണം പ്രതി ഫലമായി നല്‍കാതെ ജനനം മുതല്‍ വേണ്ട ഉത്പന്നങ്ങളും സേവനങ്ങളും ഉപഭോഗിക്കാനും ഇവ നിര്‍മ്മിക്കാന്‍ വേണ്ട വിദ്യാഭ്യസവും വിഭവങ്ങളും വിനിയോഗിക്കാനും കഴിയുകയില്ല. ഈ സാഹചര്യത്തില്‍ ഉത്പന്ന–സേവനങ്ങള്‍ നിര്‍മ്മിച്ചാല്‍ മാത്രം ലഭിക്കുന്ന പണം കണ്ടെത്തുക എന്നുള്ള പ്രക്രിയയില്‍ നിന്നും രാജ്യത്തെ എല്ലാ പൗരന്മാര്ക്കും ആജീവനാന്തം മോചനമില്ലാതെ വരുന്നു. അത് അവരുടെ വ്യക്തി വികസന സാധ്യത ഇല്ലാതാക്കുന്നു. സമയത്തെ തുല്യമായി അനുഭവിക്കാനുള്ള അവസരം നിഷേധിക്കുന്നു. പരസ്പരം മത്സരി ക്കാനും സദാ പ്രേരിപ്പിക്കുന്നു.
-
അമിതഭാരം പേറുന്ന ഉത്പാദകനും ഉപഭോക്താവും: ഉത്പാദകന്, നിശ്ചിത സംഖ്യാ മൂല്യം നിശ്ചയിച്ച ഉത്പന്നമോ, സേവനമോ ഉപയോഗിക്കാന്‍ ഉപഭോക്താവിന് തുല്യസംഖ്യാ മൂല്യം തന്നെ പ്രതിഫലമായി നല്‍കണം. അതായത്, 100 എന്ന ഒരു സംഖ്യാമൂല്യം നിശ്ചയിച്ച ഒരു ഉത്പന്നമോ സേവനമോ ഉപഭോഗിക്കാൻ 100 എന്ന മറ്റൊരു എന്ന സംഖ്യാ തന്നെ പ്രതി ഫലമായി നല്‍കണം. ആയതിനാല്‍, ഇവ നിര്‍മ്മിക്കാന്‍ ഉത്പാദകനും, ഇവ ഉപഭോഗിക്കാന്‍ ഉപഭോക്താവിനും വിവരങ്ങളും വിഭവങ്ങളും ഉപയോഗിച്ച് മറ്റൊരു ഉത്പന്നമോ, സേവനമോ നിര്മ്മിച്ചുതന്നെ ഈ സംഖ്യകള്‍ കണ്ടെത്തേണ്ടി വരുന്നു.
-
കൈവരിക്കാനാകാത്ത സ്ഥിതി–സമത്വ–സാഹോദര്യം: ഉത്പന്ന സേവനങ്ങള്‍ നിര്മ്മി ക്കാന്‍ വേണ്ട വിഭവങ്ങളും വിദ്യാഭ്യാസവും, വ്യക്തികള്‍ക്ക് അവരുടെ ഉടമസ്തതയിലാക്കാന് നിലവിലെ ഭരണഘടന അനുവദിക്കുമ്പോള്‍, ഭരണാധികാരികള്‍ക്ക് രാജ്യത്തെ ജനങ്ങള്‍ക്ക് വേണ്ട ഉത്പന്ന–സേവനങ്ങള്‍ നിര്‍മ്മിച്ച് വിതരണം നടത്താനായി ഈ വ്യക്തികളെ ആശ്രയി ക്കണം എന്നു വരുന്നു. ആയതിനാല്‍ വിവരങ്ങളുടെയും വിഭവങ്ങളുടെയും ഉത്പന്ന–സേവന ങ്ങളുടെയും സമ്പൂര്‍ണ്ണ നിയന്ത്രണം ഇവരുടെ മാത്രം കൈകളിലാകുന്നു. അതോടെ സ്ഥിതി–സമത്വ–സാഹോദര്യം രാജ്യത്ത് അസംഭാവ്യമാകുന്നു. വിദ്യാഭ്യാസവും വിഭവങ്ങളും പരിമി തമായുള്ളവര്ക്കു അത് അമിതമായി ഉള്ളവരുടെ സേവകരോ ആശ്രിതരോ ആയി കഴിയേ ണ്ടിവരുന്നു. ഇവ സ്വന്തം പേരിൽ ഇല്ലാത്തവർക്കു ജീവന് രക്ഷാ വിഭവങ്ങള്‍ പോലും നിഷേ ധിക്കപ്പെടുകയും ചെയ്യുന്നു.
-
സുസ്ഥിരമല്ലാത്ത രാഷ്ട്ര–നിര്‍മ്മാണവും ഉപഭോഗയോഗ്യമല്ലാത്ത ഉത്പന്ന–സേവ നങ്ങളും: ലാഭ മൂല്യങ്ങളില്‍നിന്ന് നികുതി വിഹിതങ്ങള്‍ കണ്ടെത്തണം എന്നും, നികുതി വിഹിതങ്ങളില്‍ നിന്ന് രാഷ്ട്ര–നിര്‍മ്മാണം നടപ്പിലാക്കണം എന്നും വരുമ്പോള്‍, എല്ലാ രാജ്യ ങ്ങളിലെ ഭരണാധികാരികള്‍ക്കും ഭൂമിയിലെ വിവിധ വിഭവസ്രോതസ്സുകൾ ഒന്നൊന്നായി വാണിജ്യ അടിസ്ഥാനത്തിൽ വിനിയോഗിക്കേണ്ടി വരുന്നു. ഇവയിൽ നിന്നും, ലാഭലബ്ദി ക്കുതകുംവിധം വിവിധതരം ഉത്പന്ന–സേവനങ്ങള്‍ ഉത്പാദിപ്പിക്കാൻ നിയമ നിർമ്മാണ ങ്ങൾ നടത്തേണ്ടി വരുന്നു. ലാഭമൂല്യങ്ങള് നിലയ്ക്കാതെ ലഭിക്കാനായി സംരംഭകര്‍ക്ക് ആവ ശ്യ അളവിലും കൂടുതലായി ഉത്പന്ന–സേവനങ്ങള്‍ നിര്‍മ്മിക്കേണ്ടി വരുന്നു. ഈ നിര്‍മ്മാണ വിപണന പ്രക്രിയ നിലനിര്‍ത്താനായി “പണം” കടമായും, ഇളവുകളായും (Loan and Subsidy) നല്‍കേണ്ടി വരുന്നു. അസത്യ അവകാശ വാദങ്ങളിലൂടെയും, പരസ്യ പ്രലോഭന തന്ത്രങ്ങളി ലൂടെയും ഇവ വിറ്റഴിക്കാൻ അനുവദിക്കേണ്ടി വരുന്നു. ഇങ്ങനെ ലഭിക്കുന്ന ലാഭങ്ങളില്‍ നിന്നും നികുതി വിഹിതങ്ങള്‍ ലഭിക്കാനായി നിരന്തരം പലവിധ നിയമങ്ങള്‍ നിര്‍മ്മിച്ച് നിലവില്‍ വരുത്തുകയും നിര്‍ലോപം നികുതി പിരിവുകള്‍ നടപ്പിലാക്കേണ്ടിയും വരുന്നു. എന്നാല്‍, ലാഭം ലഭിക്കാനായി ഉത്പാദിപ്പിക്കുന്ന ഉത്പന്ന–സേവനങ്ങൾ, മനുഷ്യ ശേഷികൾ വേണ്ടപോലെ പ്രയോജനപ്പെടുത്തിയതാവില്ല, മനുഷ്യ സുരക്ഷിതത്വം വേണ്ടത്ര ഉറപ്പു വരു ത്തിയതാവില്ല, മനുഷ്യ ആവശ്യങ്ങളുടെ അനുപാതം അനുസരിച്ചാവില്ല, മനുഷ്യ വളര്‍ച്ചക്ക് അനുകൂലമായതാവില്ല, മനുഷ്യ ആസ്വാദനത്തിന് ഉതകുന്നതാകില്ല, പിന്‍തലമുറകളുടെ കാര്യം പരിഗണിച്ചതാവില്ല, ജൈവഘടനക്കു അനുയോജ്യമായതാവില്ല എന്നെല്ലാമുള്ള വസ്തു തകള്‍ക്കും ന്യൂനതകള്‍ക്കും പരിഹാരരഹിത സമസ്യകള്‍ക്കും ഇത് കാരണമായിത്തീരുന്നു.
മാത്രവുമല്ല, ലാഭനിർമ്മിതിക്കു വേണ്ടി ഉത്പാദിപ്പിക്കപ്പെടുന്ന അധിക ഉത്പന്നങ്ങളും അവയുടെ അവശിഷ്ടങ്ങളും, ജീവിവര്‍ഗ്ഗങ്ങളുടെ നിലനില്‍പ്പിനുതന്നെയും ഭീഷണിയാകു ന്ന മാലിന്യവസ്തുക്കളായി ഭൂമിയിൽ തന്നെ അവശേഷിപ്പിക്കേണ്ടിയും വരുന്നു.
-
സംരക്ഷിക്കാനാകാത്ത അറിവുകളും വിഭവങ്ങളും നാട്ടറിവുകളും, പാരമ്പര്യ കഴിവു കളും വിനിയോഗിച്ചുള്ള ഉത്പന്ന–സേവനങ്ങളുടെ നിർമ്മാണത്തിലും വിനിമയത്തിലും, ലാഭമൂല്യങ്ങളും നികുതി വിഹിതങ്ങളും പരിമിതമായതിനാൽ, അവ സംരക്ഷിക്കപ്പെടാതി രിക്കുകയും പ്രോൽസാഹിപ്പിക്കപ്പെടാതിരിക്കുകയും പലപ്പോഴും തടസ്സപ്പെടുത്തുകയും ചെയ്യേണ്ടിവരുന്നു. ആയതിനാല്‍ വിലമതിക്കാനാവാത്ത നിര്‍മ്മാണ അറിവുകളും അമൂല്യ പ്രകൃതി വിഭവങ്ങളും മനുഷ്യവംശത്തിനു അന്യമാകുന്നത് നിസ്സഹായതയോടെ നോക്കി നില്‍ക്കേണ്ടിയും വരുന്നു.
-
സാങ്കല്‍പ്പിക സംഖ്യാ മൂല്യങ്ങളും അവ നല്കുന്ന അനന്തരഫലങ്ങളും ഓരോ തലമു റയിലെ അംഗങ്ങള്‍ക്കും, വിദ്യാഭ്യസം, വിഭവങ്ങള്‍, ഉത്പന്ന–സേവനങ്ങള്‍ പ്രയത്ന–സമയ ങ്ങള് എന്നിവയില്‍ നിക്ഷിപ്തമാക്കിയ സാങ്കല്‍പ്പിക സംഖ്യകളെ, ഒരു പുരുഷായുസ്സില്‍ തന്നെ പല മടങ്ങ് വർദ്ധിപ്പിക്കേണ്ടി വരുന്നു. അനിയന്ത്രിത സംഖ്യാമൂല്യങ്ങളുള്ള ഇവയുടെ ലബ്ധിക്കായി, മനുഷ്യര്‍ക്ക് സദാ ചേരിതിരിഞ്ഞ് കലാപങ്ങൾ നടത്തി മരിക്കേണ്ടി വരുന്നു. അല്ലാത്ത പക്ഷം, പ്രകൃതി വിഭവങ്ങളെയും പിൻതലമുറകളെയും ചൂഷണം ചെയ്താൽ മാത്രം ലഭിക്കുന്ന “പണം”, വിനിമയം നടത്തി അനിശ്ചിതത്വത്തില്‍ ഭൂമിയിൽ ജീവിക്കേണ്ടി വരുന്നു. ഇപ്രകാരം ജനങ്ങള്‍ ഉപജീവനം നടത്തുന്ന രാജ്യങ്ങളിലെ ഭരണാധികാരികള്‍ക്ക് അവരുടെ അതിര്‍ത്തി സംരക്ഷിക്കാന്‍, നികുതി വഴി സമ്പാദിച്ച പണത്തിന്റെ സിം ഹഭാഗവും ചെലവഴിക്കേണ്ടി വരുന്നു. ഫലപ്രാപ്തി ഉറപ്പുവരുത്തിയ തീവ്രസ്ഫോടന ഫോര്മു ലകളും, സര്‍വ്വനാശ പടക്കോപ്പുകളും നിര്‍മ്മിക്കേണ്ടിയും, സംഭരിക്കേണ്ടിയും, രഹസ്യമാ ക്കി വെക്കേണ്ടിയും വരുന്നു. മഹായുദ്ധങ്ങളും ആഭ്യന്തര കലാപങ്ങളും കൂട്ടക്കൊലകളും തടവറകളിലെ പീഡനങ്ങളും മനുഷ്യ വംശത്തിന്റെ ചരിത്രത്തിലും വര്‍ത്തമാനത്തിലും എന്നും കാണേണ്ടിയും വരുന്നു.
-
നശിക്കുന്ന പ്രകൃതി വിഭവങ്ങളും, ശോഷിക്കുന്ന മനുഷ്യ മൂല്യങ്ങളും:- എല്ലാ രാജ്യ ത്തെ ഭരണഘടനയും നിര്‍ദേശിച്ച പ്രകാരം, സര്‍വ്വ ലോക ജനങ്ങള്‍ക്കും വിദ്യാഭ്യാസവും വിഭവങ്ങളും ഉത്പന്ന–സേവനങ്ങളും ലഭിക്കാനായി അധിക പ്രകൃതി വിഭവങ്ങളും അമിത പ്രയത്ന–സമയങ്ങളും ചിലവഴിച്ചാല്‍ മാത്രം ലഭിക്കുന്ന പണം ലാഭസമേതം അവരുടെ മുതിര്‍ന്ന തലമുറയിലെ അംഗങ്ങള്‍ പ്രതിഫലമായി നല്‍കേണ്ടി വന്നു. ഈ പ്രകൃതി വിരുദ്ധവും മനുഷ്യത്വ രഹിതവുമായ പ്രവര്‍ത്തികള്‍ പല തലമുറകളായി നിരന്തരം ചെയ്തു വന്നപ്പോള്‍ 80%-ജൈവഊർജ്ജ (Fossil Fuels) സ്രോതസ്സുകൾ ഈ ജീവമണ്ഡലത്തില്‍ നിന്നും ഇല്ലാതായി. 65%-സസ്യഹരിത വനമേഖലകൾ മരുഭൂമിയായി. 57%-ജീവജാലങ്ങൾ വംശനാശത്തിന് ഇരയായി. ഹിമശേഖരങ്ങളിലെ സിംഹഭാഗവും അപ്രത്യക്ഷമായി. കാലാവസ്ഥാ വ്യതിയാനങ്ങൾ നിത്യസംഭവങ്ങളായി. ജലസ്രോതസ്സുകള്‍ ഉപയോഗ ശൂന്യമായി. ഭക്ഷ്യശൃംഖലകൾ തടസ്സപ്പെടാൻ കാരണമായി. മണ്ണും, ജലവും, വായുവും, ഭക്ഷണവും വിഷമയമായി. ഭൂമിയുടെ സ്വാഭാവിക ജൈവഘടന നാശോന്മുഖമായി. അന്തരീക്ഷത്തിൽ വിഷവാതകങ്ങള്‍ അമിതമായി. ആഗോളതാപനം ജീവജാലങ്ങൾക്ക് ഭീഷണിയായി. ഭൂമി, മാലിന്യമലകളായി. കടല്‍, മാലിന്യക്കരകളായി. മാരകരോഗാണുക്കൾ സൃഷ്ടിക്കപ്പെടാനിടയായി. ഭാവിതലമുറകളുടെ കാര്യം പ്രവചനാതീതമാംവിധം ഭയാനകവുമായി.
കൂടാതെ, മനുഷ്യര്‍ക്ക്, സമാധാനം സ്വാതന്ത്ര്യം സുരക്ഷിതത്വം എന്നിവ നഷ്ടമായി. ആരോഗ്യം ആസ്വാദനം ആത്മ വിശ്വാസം എന്നിവ അന്യമായി. പ്രതിബദ്ധത സഹനശക്തി പരസ്പരവിശ്വാസം എന്നിവ ഇല്ലാതായി. കൂടാതെ മൂല്യ സംരക്ഷണം വിജ്ഞാന സംരക്ഷണം വൃദ്ധജന സംരക്ഷണം എന്നിവ വേണ്ടെന്നുമായി. മേല്‍പ്പറഞ്ഞ വിഭവങ്ങളുടെയും മൂല്യ ങ്ങളുടെയും ശോഷണങ്ങള്‍ക്ക് എല്ലാ രാജ്യങ്ങളിലെയും നിലവിലെ ഭരണഘടന കാരണ വുമായി.(Data source: Worldwide forum).
-
വിഘടിക്കപ്പെട്ട മനുഷ്യവംശം: ഓരോ തലമുറയിലെയും അംഗങ്ങള്‍ ഉടമസ്ഥാവകാശം സ്ഥാപിച്ചുവച്ചിരിക്കുന്ന വിഭവങ്ങള്‍ കാലശേഷം അനന്തരാവകാശമായി സ്വന്തം സന്തതിക ള്‍ക്ക് തന്നെ നല്‍കുക എന്നുള്ളതാണ് പതിവ്. ഇതിനു അനുകൂലമായതാണ് എല്ലാ രാജ്യങ്ങളു ടെയും നിയമ സംവിധാനം. ഈ സാഹചര്യത്തില്‍ ഒരു രാജ്യത്തിന്റെ സ്വത്തുക്കള്‍ക്ക് മുഴുവന്‍ അവകാശമുള്ള പൌരന്മാര് കേവലം അവരുടെ മാതാപിതാക്കളുടെ സ്വത്തുക്ക ള്‍ക്ക് മാത്രം അവകാശമുള്ളവരായി മാറുന്നു. ഈ അവസ്ഥ തുടരുമ്പോള്‍ ഓരോ തലമുറ കഴിയുമ്പോഴും ഒരു രാജ്യത്തിന്റെ സ്വത്തായ അവിടുത്തെ പൌരന്മാരും വിഭവങ്ങളും പല വ്യക്തികളുടെ ഉടമസ്ഥതയില്‍ ആ രാജ്യത്തെ നിയമം മൂലം തന്നെ വിഘടിപ്പിക്കപ്പെടുന്നു.
എന്നാല്‍ വ്യത്യസ്ത ഉത്പന്ന സേവനങ്ങളുടെ യഥാസമയ ലഭ്യതക്കു വേണ്ടി ഒരു രാഷ്ട്ര ത്തിന്റെ കീഴില്‍ അണിനിരന്ന് കൂട്ടായി പ്രവര്‍ത്തി സമയം വിനിയോഗിക്കുക എന്നുള്ളത് ഒരു ജീവശാസ്ത്ര അനിവാര്യതയാണ്. ഇത് രാജ്യത്തെ നിയമം മൂലം നിഷേധിക്കപ്പെട്ടപ്പോള്‍ ഈ അനിവാര്യത നിലനിര്‍ത്താനായി ആ രാജ്യത്തെ ജനങ്ങള്‍ക്ക് മറ്റു പല പേരുകളിലും രൂപങ്ങളിലും ഈ സംഘബോധം നിലനിര്‍ത്തേണ്ടി വന്നു. അതിലെ ചില പ്രധാന സംഘങ്ങള്‍ ആണ് ക്രിസ്തീയ–ഇസ്ലാമിയ–ഹൈന്ദവ മതങ്ങളുടെ സംഘങ്ങള്‍ കിഴക്ക്–പടിഞ്ഞാറ് / തെക്കു–വടക്കു വസിക്കുന്നവരുടെ സംഘങ്ങള്‍, കറുത്ത–വെളുത്ത വര്‍ണ്ണക്കാരുടെ സംഘങ്ങള്‍, സവർണ്ണ–അവർണ്ണ ജാതിക്കാരുടെ സംഘങ്ങള്‍, ഭൂരിപക്ഷ–ന്യൂനപക്ഷ വിഭാഗങ്ങളുടെ സംഘങ്ങള്‍, ഇടതു–വലതു ചിന്തകരുടെ സംഘങ്ങള്‍, മുതലാളി–തൊഴിലാളി വർഗ്ഗങ്ങളുടെ സംഘങ്ങള്‍, സ്ത്രീ–പുരുഷ–ഭിന്നലിംഗക്കാരുടെ സംഘങ്ങള്‍ എന്നിവ.
-
അനിവാര്യമായ പുന:സ്ഥാപനവും അതിലെ അതിവൈരുദ്ധ്യങ്ങളും.
മനുഷ്യശേഷിയുടെയും, പ്രകൃതിവിഭവങ്ങളുടെ ശോഷണം ഈവിധം തുടർന്നാൽ രണ്ടു തലമുറകള്‍ക്കുശേഷം മനുഷ്യനിലനില്‍പ്പ് ഭൂമിയിൽ അസാധ്യമായിരിക്കും എന്ന് ഭൌമ ശാസ്ത്രജ്ഞരും, നരവംശ ഗവേഷകരും വേണ്ടത്ര തെളിവുകളോടെ വിലയിരുത്തി. എന്നാല്‍, സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും, സര്‍ക്കാര്‍ ഇതര സന്നദ്ധ സംഘടനകള്‍ക്കും, മനു ഷ്യാവകാശ സംരക്ഷകകര്ക്കും പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കും, സമാധാന ലക്ഷ്യ സംഘങ്ങ ള്‍ക്കും, അവരുടെ പുനര്സ്ഥാപിത പദ്ധതികൾ നടപ്പിലാക്കാന്‍, ജൈവവിഭവങ്ങളും മനുഷ്യ ശേഷികളും ശോഷിപ്പിച്ചാല് മാത്രം ലഭിക്കുന്ന പണം തന്നെ വീണ്ടും വീണ്ടും ചിലവഴി ക്കണം എന്നുവരുന്നു. കൂടാതെ, ഈ അനിവാര്യ പുനര്‍നിര്‍മ്മാണ പദ്ധതികള്‍ക്കായി, ഈ അതിവൈരുദ്ധ്യ പ്രവര്ത്ത നങ്ങള്‍ തന്നെ, അടുത്തതലമുറക്കും തുടരേണ്ടിയും വരുന്നു.
-
സാമ്പത്തിക യാഥാർത്ഥ്യങ്ങളും പാരിസ്ഥിതിക അടിയന്തിരാവസ്ഥകളും:
വിഷവാതകങ്ങള്‍ കൊണ്ട്, വായു ശ്വസിക്കാനാവാതാകുമ്പോള്, പകര്‍ച്ചവ്യാധികള്‍ അനിയ ന്ത്രിതമാകുമ്പോള്, വിഭവസ്രോതസുകള്‍ അപ്രത്യക്ഷമാകുമ്പോൾ, ശേഷിക്കുന്നവ ഉപയോ ഗശൂന്യമാകുമ്പോള്, അതിനാല്‍ മനുഷ്യരും ജീവജാലങ്ങളും അകാലങ്ങളില്‍ ഇല്ലാതാകു മ്പോള്‍, പണംകൊണ്ട് ഇവയൊന്നും വീണ്ടെടുക്കാനാവില്ല എന്ന് പണമുള്ളവനും, പണ മില്ലാത്തവനും ഒരു പോലെ തിരിച്ചറിയേണ്ടി വന്നു. എന്നാല്‍, ലോകത്തെ എല്ലാ ജനങ്ങ ള്‍ക്കും, വിദ്യാഭ്യസവും വിഭവങ്ങളും ഉത്പന്ന–സേവനങ്ങളും അവരുടെ പിന്‍തലമുറകള്‍ക്കു വിപണനം നടത്തുമ്പോള്‍ ലഭിക്കുന്ന പണം വിനിയോഗിക്കാതെ ഉപജീവനവും രാഷ്ട്ര–നിര്‍മ്മാണവും നടപ്പിലാക്കാനാവാതെയും വന്നു.
-
മനുഷ്യര്‍ നേടിയതും, നിയമവ്യവസ്ഥകള്‍ നിഷേധിച്ചതും: പ്രപഞ്ച പ്രക്രിയകളിലെ ജീവന് എന്ന പ്രതിഭാസംമൂലം ഭൂമിയില്‍ ജനിച്ച മനുഷ്യര്‍ ഇവിടെ ലഭ്യമായ വിവരങ്ങളും വിഭവങ്ങളും സമയങ്ങളും വേണ്ടവിധം ഉപയോഗിക്കാനുള്ള കായികശേഷിയും ബോധവി കാസവും പല തലമുറകളിലൂടെ നേടിയെടുത്തു. അത് വിവിധ ഉത്പന്ന–സേവനങ്ങളുടെ നിർമ്മാണത്തിനും സംഭരണത്തിനും വിനിമയത്തിനും ആസ്വദനത്തിനുമുള്ള വഴി തെളി ച്ചു. ഉപജീവന ആവശ്യങ്ങളും പൊതുജന സൌകര്യങ്ങളും വിപുലീകരിച്ചു. വിവിധയിനം കലാകായിക സംഗീത സാഹിത്യ വിനോദ സൃഷ്ടികൾ അവതരിച്ചു. ആരോഗ്യ മേഖലയും ഗതാഗത സമ്പ്രദായങ്ങളും, വാർത്താ വിനിമയ സംവിധാനങ്ങളും വിവര സാങ്കേതിക വിദ്യ കളും ശാസ്ത്ര പഠന വിഷയങ്ങളും അന്യഗ്രഹ ഗവേഷണ മേഖലകളും വളരെ കൂടുതല്‍ വികസിച്ചു. പകര്‍ച്ച വ്യാധികളും പ്രകൃതി ദുരന്തങ്ങളും ഒരു പരിധിവരെ നിയന്ത്രിച്ചു. അസാധ്യമെന്നു കരുതിയ പലതും അവര്‍ സംഘം ചേര്‍ന്ന് സാധിച്ചു. എന്നാല്‍, ജനങ്ങള്‍ ജന ങ്ങളാല്‍ ജനങ്ങള്‍ക്കുവേണ്ടി നിര്‍മ്മിച്ചു സാധ്യമാക്കിയ ഇവയെല്ലാം ഉത്പന്ന–സേവനങ്ങള്‍ നിര്‍മ്മിക്കുമ്പോള്‍ വേതനമായി നല്കുന്ന “പണം” പ്രതിഫലമായി കൊടുക്കാതെ ഉപയോഗി ക്കാനും ഉപഭോഗിക്കാനും പാടില്ലെന്ന് നിലവിലെ എല്ലാ രാജ്യങ്ങളിലെയും ഭരണഘടന നിഷ്ക്കര്‍ഷിച്ചു.
-
നാശത്തിലേക്കുള്ള ഉപദേശങ്ങളും നിര്‍ദേശങ്ങളും : ഭരണഘടനയിലെ ഈ അപ്രായോ ഗീക നിബന്ധനകള്‍ മൂലം അനിശ്ചിതത്വത്തില്‍ ജീവിച്ചു വരുന്ന മാതാ–പിതാക്കളും ഭരണാധികാരികളും ഗുരുജനങ്ങളും തൊഴിൽദായകരും പ്രചോദന പ്രബോധകരും ആത്മീയ ആചാര്യന്മാരും ചേര്‍ന്ന് പണം സമ്പാദിച്ച് ജീവിത വിജയം നേടാനായി യുവതമുറകള്ക്ക് പലവിധ ഉപദേശങ്ങളും നിര്‍ദേശങ്ങളും സിദ്ധാന്തങ്ങളും നല്കി വന്നു. എന്നാല്‍ സംഘം ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഉത്പന്നങ്ങളും സേവനങ്ങളും ലഭിക്കാന്‍ വീണ്ടും ഉത്പന്ന സേവനങ്ങള്‍ തന്നെ നിര്‍മ്മിക്കണം എന്നും അങ്ങിനെ പണം സമ്പാദിക്കാനായി ബാല്യം മുതല്‍ ഇതര വ്യക്തികളുമായി സദാ മത്സരിക്കണം എന്നും ഉള്ള അവസ്ഥ അവരില്‍ പലരെയും നിരാശരും അശാന്തരുമാക്കി. ഇവര്‍ക്ക് സ്വശാന്തിക്കായി മയക്കു മരുന്നുകളിൽ അഭയം പ്രാപിക്കേണ്ടി വന്നു. ജീവിച്ചിരിക്കുന്ന ഇഹലോകത്തു ശാന്തി ഉറപ്പിക്കാനായി തീവ്രവിപ്ലവകാരികളായും, പറയപ്പെടുന്ന പരലോകത്തു ശാന്തിലഭിക്കാനായി തീവ്രആ ത്മീയ വാദികളായും അവര്‍ക്ക് ആയുധമെടുക്കേണ്ടി വന്നു. സഹജീവികളായ മനുഷ്യരെ കൊല്ലുകയും പിന്നെ അവര്‍ക്ക് സ്വയം മരിക്കേണ്ട സാഹചര്യവും വന്നു.
-
അന്ധവിശ്വാസങ്ങളുടെ ഉറവിടം: പഴയതലമുറയിലെ അംഗങ്ങള്‍ ഉപജീവന പ്രതിസന്ധി യുടെ യഥാര്‍ത്ഥ കാരണങ്ങള്‍ തിരിച്ചറിയാനാകാതെ ഇത് പരിഹരിക്കുവാന്‍ പല തലമുറ കളായി ആത്മീയവും, ഭൌതീകവും, താത്വീകവും, കായികവുമായ പലവിധ ശ്രമങ്ങള്‍ നടത്തി വന്നു. ഇവയെല്ലാം ആവര്‍ത്തിച്ചു പരാജയപ്പെടുകയും ചെയ്തു. അപ്പോള്‍ അവര്‍ ഭൂമി മിഥ്യയാണെന്നും, മനുഷ്യർ പാപികളാണെന്നും, മരണശേഷമാണ് ശാശ്വത ജീവിതമെന്നും, മുജ്ജന്മ കര്‍മ്മങ്ങളാണ് ഈജന്മ ഫലങ്ങളെന്നും, ഇഹലോക മുക്തിയും പരലോക പ്രാപ്തി യുമാണ് മോക്ഷ മാര്‍ഗ്ഗമെന്നും ഇതിനായി സ്വന്തം ഗോത്ര ദൈവങ്ങളെ സദാ ആരാധിക്കണ മെന്നും മറ്റും പുതുതലമുറകളുടെ ഇടയില്‍ പ്രചരിപ്പിക്കേണ്ടി വന്നു. ഈ അടിസ്ഥാനരഹിത വിശ്വാസങ്ങളാണ് ജീവിതമാനദണ്ഡങ്ങളെന്ന് അവരുടെ മേല്‍ അടിച്ചേല്‍പ്പിക്കേണ്ടി വന്നു. ഇതിനായി യുക്തിബോധം കൈവരിക്കും മുന്‍പേ, നിസ്സഹായരും നിഷ്ക്കളങ്കരുമായ സ്വന്തം കുരുന്നുകളെ നിഷ്ക്കരുണം കരുവാക്കേണ്ടിയും വന്നു. ഭയ–ഭക്തി–ബഹുമാനവും, സമ്മര്‍ദ്ദ–മര്‍ദ്ദന–ഭീഷണിയും കാരണം പിന്‍തലമുറകള്‍ക്കു അവരുടെ മുതിര്‍ന്ന തലമുറ കളെ അനുസരിക്കേണ്ടി വന്നു. ഇവരിലൂടെ അനാവശ്യ ആചാരങ്ങളും, പരസ്പര വിരുദ്ധ വിശ്വാസ സങ്കല്‍പ്പങ്ങളും, ലോകം മുഴുവന്‍ ഇന്നും നിലനിന്നു വരുന്നു.
-
മരണം; വിശ്വാസങ്ങളും യാഥാര്‍ത്ഥ്യങ്ങളും; അസംതൃപ്തവും, അപ്രതീക്ഷിതവും അകാ ലീകവുമായ ദുരന്തമരണങ്ങള്ക്ക് മാത്രം നിത്യേന സാക്ഷിയാകേണ്ടി വന്നവരാണ് ഇതുവ രെയുള്ള മനുഷ്യര്‍. അതിനുള്ള കാരണം, വിഭവ സമാഹരണത്തിനായി നടത്തിയ നിരന്തര യുദ്ധങ്ങള്‍, അധികാര മോഹികളായ ഭരണാധികാരികളുടെ പീഡനമുറകൾ, മനുഷ്യര്‍ക്കു മാത്രം അനുഭവിക്കേണ്ടി വരുന്ന ദാരിദ്ര്യം, ഇനിയും നിയന്ത്രിക്കാനാകാത്ത പകര്‍ച്ച വ്യാധി കളും പ്രകൃതിദുരന്തങ്ങളും, പരിഗണനയും പരിചരണവും ലഭിക്കാത്ത ശൈശവവും വാ ർദ്ധക്യവും, അപകടകരമായ ഉപജീവന മാർഗ്ഗങ്ങൾ, അവകാശങ്ങള്‍ക്കു വേണ്ടി നടത്തിയ വംശീയ, ദേശീയ ഏറ്റുമുട്ടലുകള്‍, വര്‍ദ്ധിച്ചു വരുന്ന ജീവിത ശൈലീ രോഗങ്ങൾ, ലഹരി വസ്തുക്കളുടെ നിരന്തര ഉപഭോഗം, ചികില്‍ത്സ ലഭിക്കാത്ത രോഗാവസ്ഥയും, ചികില്ത്സി ച്ചിട്ടും മാറാത്ത രോഗങ്ങളും, ആശങ്കമൂലമുള്ള ആത്മഹത്യ എന്നിവയാണ്. ആയതിനാല്‍, മരണത്തെ ദൈവത്തിന്റെ പരീക്ഷണം എന്നും പ്രകൃതിയുടെ ക്രൂരത എന്നും, മനുഷ്യന്റെ വിധി എന്നും, സ്വന്തം അന്ത്യമെന്നും, വിശ്വാസിക്കേണ്ടി വന്നു.
എന്നാൽ, ജീവജാലങ്ങള്‍ ഭൂമിയില്‍ ജന്മം കൊണ്ടാല്‍ അവര്‍ക്ക് പിന്തലമുറകളെ സൃഷ്ടിച്ച് സ്വന്തം വംശത്തെ നിലനിര്‍ത്തുകയെന്ന ജൈവീകകര്മ്മം നിര്‍വ്വഹിക്കേണ്ടതുണ്ട്, ഇതിനു വേണ്ടി നാം മനുഷ്യര്‍ ഉത്പന്ന സേവനങ്ങള്‍ നിർമ്മിക്കുകയും, സംഭരിക്കുകയും വിതരണം നടത്തുകയും, ഉപഭോഗിക്കുകയും ചെയ്യണം. ഈ പ്രക്രിയയില്‍ ശരീരത്തിനും ബോധ ത്തിനും സ്വാഭാവികമായ അപചയം സംഭവിക്കുന്നു. ഈ അപചയപ്രക്രിയ ആരംഭിക്കു ന്നതിനു മുന്‍പു തന്നെ സ്വന്തം ശരീരത്തില്‍ നിന്നും പിന്തലമുറകള് സൃഷ്ടിക്കപ്പെടുന്നു. നാം അടുത്ത തലമുറകളെ സൃഷ്ടിക്കുകയും, സംരക്ഷിക്കുകയും, വംശം നിലനിര്‍ത്താന്‍ പ്രാപ്തരാക്കുകയും ചെയ്ത് അപ്രത്യക്ഷമാകുമ്പോള്‍ മരിക്കുകയല്ല നമ്മുടെ ശരീരം പിന്ത ലമുറകളിലൂടെ പുതിയ ജീവനിലും ബോധത്തിലും നവീകൃതരൂപത്തില് കാലാനുസൃത മായി ഇവിടെ വീണ്ടും നിലനില്‍ക്കുകയാണ് ചെയ്യുന്നത്. ഈ വസ്തുതകള്‍, ജനിതക ശാസ്ത്രം പരിശോധിച്ചാലും സമയം എന്ന പ്രക്രിയയെ നിരീക്ഷിച്ചാലും ഏവര്‍ക്കും ബോധ്യപ്പെടുന്ന തുമാണ്. പക്ഷെ ഇന്നും നിലനില്‍ക്കുന്ന പ്രസ്തുത പ്രാകൃത നിബന്ധന മൂലം സ്വന്തം പിന്ത ലമുറകളെ സമയ തത്വങ്ങള്‍ പ്രകാരം വളര്‍ത്തിയെടുക്കാന്‍ സാധിക്കാതായപ്പോള്‍ അവരി ലൂടെ നാം എന്നും നിലനില്‍ക്കുകയാണ് എന്ന ജൈവീക യാഥാര്‍ത്ഥ്യം ഇതുവരെ നമുക്ക് മനസ്സിലാക്കാനായില്ല. ഇനിയും നമ്മള് പ്രസ്തുത തത്വങ്ങള്‍ പ്രകാരം അതിജീവനം നടപ്പിലാ ക്കാതിരിക്കുമ്പോള്‍, ദുരന്തമരണങ്ങള്ക്കു തന്നെ വീണ്ടും വീണ്ടും സാക്ഷി യാകേണ്ടിയും വരുന്നു.
പണ വിനിമയം കൊണ്ടുള്ള പ്രത്യാഘാതങ്ങള്‍ ഇനിയും വിവരിക്കാനുണ്ട്. എന്നിരുന്നാലും ഈ അദ്ധ്യായം ഗുരുതരമായ 15 വിഷയങ്ങള്‍ മാത്രം പറഞ്ഞ് ഇവിടെ അവസാനിപ്പിക്കുന്നു.

