നവലോക മാനവികത, ഒരു ഭരണഘടനാ ഭേദഗതി.

വേട്ടയാടല്‍ ഘട്ടത്തില്‍നിന്നും കാര്‍ഷിക വൃത്തിയിലേക്കു ചുവടുവക്കുകയും വ്യവസായ വി പ്ലവത്തില്‍ നിന്നും വിവര സാങ്കേതിക വിദ്യയുടെ കാലത്ത് എത്തി നില്‍ക്കുകയും ചെയ്യുകയാണ് ഇന്നു നമ്മള്‍. അതുപോലെ അടിമ സമ്പ്രദായം, കോളനി വാഴ്ച, ലിംഗ/ജാതി വിവേചനം ബാല വേല എന്നിവ നിര്‍ത്തലാക്കി ഇന്ന് ജനാധിപത്യ രീതിയില്‍ അതിജീവനം നടത്താന്‍ ശ്രമിക്കുന്നവരുമാണ് നമ്മള്‍. സമയത്തിന്‍റെ പ്രയാണത്തില്‍, സുസ്ഥിര അതിജീവനത്തിനായുള്ള നമ്മുടെ ശ്രമം ഇന്നും തുടരുന്നു എന്നുള്ളതിനുള്ള തെളിവായി ഇതിനെ കണക്കാക്കാം.

ആയതിനാല്‍ ആത്യന്തിക ലക്‌ഷ്യം കൈവരിക്കാനായി “വ്യക്തികള്‍” നല്‍കിയ ആശയങ്ങള്‍ വെടിഞ്ഞ് സമയം എന്ന പ്രക്രിയയില്‍ വ്യക്തമായ കണക്കുകളിലും അതിന്‍റെ ഫോര്‍മുലകളിലും നടപ്പിലാകുന്ന ഇതര പദ്ധതികള്‍ പോലെ, മനുഷ്യ അതിജീവനവും എപ്രകാരമാണ് നടപ്പിലാക്കേ ണ്ടത് എന്നു പരിശോധിക്കാം. ഏവര്‍ക്കും ഒരുപോലെ ലഭിച്ച സമയത്തെ തുല്യമായി പരിഗണിച്ചു കൊണ്ടു സമയം രൂപം കൊടുത്ത ഫോര്‍മുലയാണ് ഇനി പറയുന്നത്:

പ്രതിദിനം ഏറ്റക്കുറച്ചിലുകള്‍ സംഭവിക്കുമെങ്കിലും, ഒരു രാജ്യത്തെ Working Age- കാരുടെ ഓരോ ദിവസത്തെയും ഒരു മൊത്തം പ്രവര്‍ത്തിസമയം ആണ് (TAWT on ED), ആ രാജ്യത്തെ എല്ലാ പ്രായത്തിലുള്ള പൗരന്മാരുടെയും, ആ ദിവസത്തെ നിലനിൽപ്പിന് വേണ്ട ഉത്പന്ന സേവനങ്ങള്‍ ലഭ്യമാക്കുന്നത്.

ഈ മൊത്തം സമയത്തെ ആ രാജ്യത്തെ മൊത്തം അംഗസംഖ്യയുമായി ഭാഗിക്കുമ്പോള്‍, ഒരു വ്യക്തിക്ക് ഒരു ദിവസം വേണ്ട ഉത്പന്ന സേവനങ്ങള്‍ നിര്‍മ്മിക്കാനാവശ്യമായ സമയം ലഭിക്കുന്നു. ഈ സമയത്തെ, ആ രാജ്യത്തെ ജനങ്ങളുടെ ശരാശരി ആയുര്‍ദൈര്‍ഘ്യം എത്ര ദിവസമാണോ അത്രയും ദിവസവുമായി ഗുണിക്കണം. അപ്പോള്‍ Working Age- ല്‍ ആ വ്യക്തി എത്ര സമയമാണ് ചിലവഴിക്കേണ്ടത് എന്നു കൃത്യമായി ലഭിക്കുന്നു. ഇവിടെ ജനിക്കുന്ന ഓരോ വ്യക്തിയും ആജീവനാന്ത അതിജീവനത്തിനായി Working Age-ല്‍ സ്വന്തം രാജ്യത്തെ ATAWT on EDയിലേക്ക് നല്‍കേണ്ട മൊത്തം സമയം ആണ് ഇത്.

ആയതിനാല്‍ എല്ലാ വ്യക്തികള്‍ക്കും സ്വതന്ത്ര്യമായും സുസ്ഥിരമായും സമത്വമായും ഉത്പന്ന സേവനങ്ങള്‍ ലഭിക്കുന്നതിനായി ഈ സമയത്തെ ബാല്യത്തില്‍ ക്രെഡിറ്റിലും യൗവനത്തില്‍ നേരിട്ടും വാർദ്ധക്യത്തില്‍ ഡെബിറ്റിലും വിനിമയം നടത്താന്‍ അനുവദിക്കുന്ന രീതിയിലാണ് എല്ലാ രാജ്യങ്ങളും അവരുടെ ഭരണഘടന ഭേദഗതി ചെയ്യേണ്ടത്. ഈ സമയം തന്നെയായിരിക്കണം ആ രാജ്യത്തെ അംഗീകൃത പൊതു വിനിമയ ഉപാധിയും

ഈ ഭേദഗതി നടപ്പിലാകുമ്പോള്‍ ശ്വസിക്കുമ്പോള്‍ വായു ലഭിക്കുന്നതു പോലെ ചിലവഴിക്കുന്ന പ്രവര്‍ത്തി സമയം വിനിമയം ചെയ്യുമ്പോള്‍ ഉത്പന്ന സേവനങ്ങള്‍ ലഭ്യമാകുന്നു. ഒരു വ്യക്തി അതി ജീവനത്തിനായി മറ്റൊരു വ്യക്തിയെ ആശ്രയിക്കേണ്ട ആവശ്യം ഇല്ലാതാകുന്നു. എല്ലാവര്‍ക്കും TAWT on ED-യില്‍ നിന്നും ആവശ്യ ഉത്പന്ന സേവനങ്ങള്‍ സ്വതന്ത്രമായി ലഭിക്കുന്ന സാഹചര്യം സംജാ തമാകുന്നു.

എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ പല തലങ്ങളില്‍ വിവിധ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തും ഘട്ടം ഘട്ടമായും മാത്രമേ നവലോകമാനവികത എല്ലാ രാജ്യങ്ങളും നടപ്പിലാക്കാന്‍ സാധിക്കുകയുള്ളൂ. ആയതിനാല്‍ ഒരു ഭരണഘടന ഭേദഗതിയിലൂടെ എല്ലാ രാജ്യങ്ങളും ഉടനടി നടപ്പിലാക്കേണ്ട ആദ്യ ഘട്ടമാണ് ഇനി പറയുന്നത്.

ഓരോ രാജ്യത്തും ഇന്നു മുതല്‍ പുതുതായി ജനിച്ചു വളര്‍ന്നു വരുന്ന കുട്ടികള്‍ അവരുടെ ജനനം മുതല്‍ ഉത്പന്നങ്ങള്‍ സേവനങ്ങള്‍ എന്നിവ ഉപഭോഗിക്കുമ്പോള്‍ ഇവിടെ ജീവിച്ചിരിക്കുന്ന വ്യക്തി കള്‍ അതിനുള്ള പണം പ്രതിഫലമായി വാങ്ങുന്ന സമ്പ്രദായം നിയമം മൂലം നിര്‍ത്തലാക്കണം.ഈ ഉത്പന്ന സേവനങ്ങള്‍ നിര്‍മ്മിക്കാന്‍ ചിലവഴിക്കുന്ന പ്രവര്‍ത്തിസമയം അതാതു ഉപഭോക്താവിന്‍റെ പേരില്‍ ക്രെഡിറ്റ്‌ ആവണം. ഇതിനു വരുന്ന സാമ്പത്തിക ചിലവ് അതാതു രാജ്യം വഹിക്കുകയും വേണം.

ഈ വളര്‍ന്നു വരുന്ന കുട്ടികളില്‍ നമ്മള്‍ ഇതുവരെ പ്രാവര്‍ത്തികമാക്കാത്ത സമയത്തിന്‍റെ ‘അഞ്ചാം തത്വം’ നടപ്പിലാക്കണം. ഇത് പ്രാവര്‍ത്തിമാകുന്നതിലൂടെ ആ തലമുറ മുതല്‍ ഭൂമിയില്‍ നവലോക മാനവികത നിലവില്‍ വരും.