അതിജീവനത്തിന്റെ അഞ്ചു സമയ–തത്വങ്ങള്‍.
സമയത്തിന്റെ അളവുകള്‍ക്കുള്ളില്‍ ജന്മം കൊള്ളുന്ന എല്ലാ ജീവജാലങ്ങള്‍ക്കും അനിവാര്യ മായി പൂര്‍ത്തീകരിക്കേണ്ട ഒരു ജൈവീക പ്രക്രിയയാണ് അതിജീവനം. ഇത് പൂര്‍ത്തീകരിക്കാന്‍ അവര്‍ക്ക് ലഭിച്ച മൊത്തം സമയങ്ങളിലെ നിശ്ചിത സമയം ഭൂമിയിലെ വിഭവങ്ങളുടെ മേല്‍ പ്രവ ര്‍ത്തി ചെയ്യുകയും അപ്പോള്‍ ലഭിക്കുന്ന വിവിധ ഘടകങ്ങള്‍ നേരിട്ട് ഉപഭോഗിക്കുകയും അതു വഴി ശരീരത്തിന്റെ പ്രതിദിന ആവശ്യങ്ങള്‍ നടപ്പിലാക്കുകയും ചെയ്യുന്നു. ഇപ്രകാരം സ്വന്തം പ്രവര്‍ത്തി സമയം ഉപയോഗിച്ച് ആജീവനാന്തം വേണ്ട ഈ ഘടകങ്ങള്‍ ഉത്പാദിപ്പിക്കാനും അവ സ്വത ന്ത്ര്യമായി ഉപഭോഗിക്കാനും കഴിയും വിധമാണ് എല്ലാ ജീവജാലങ്ങളും രൂപം കൊണ്ടിരിക്കുന്നത്.
എന്നാല്‍ ജീവഗണത്തില്ത്തന്നെ പെട്ട നാം മനുഷ്യര്‍ സ്വന്തം സമയം മാത്രം ഉപയോഗിച്ചല്ല ഈ ഘടകങ്ങള്‍ നിര്‍മ്മിക്കുന്നതും ഉപഭോഗിക്കുന്നതും. അഥവാ സ്വന്തം സമയം ഉപയോഗിച്ചാല്‍ മാത്രം ഇവ നിര്‍മ്മിക്കാനും ഉപഭോഗിക്കാനും സാധിക്കുന്നവരുമല്ല നാം മനുഷ്യര്‍. ഈ ഘടകങ്ങളെയാണ് ഉത്പന്നങ്ങള്‍ എന്നും സേവനങ്ങള്‍ എന്നും പറയുന്നത്.
എന്താണ് ഇതര ജീവജാലങ്ങളും നമ്മളും തമ്മിലുള്ള ഈ ജൈവീക വ്യതിയാനത്തിലുള്ള കാരണം എന്നും, എങ്ങിനെയാണ് ഈ സാഹചര്യത്തില്‍ നമ്മള് അതിജീവനം നടത്തുന്നത് എന്നു മാണ് ഇനി പരിശോധിക്കുന്നത്.
ബാല്യകാലത്തും വാര്‍ദ്ധക്യകാലത്തും ശാരീരിക ക്ഷമത വളരാത്തതുകൊണ്ടും, അത് ക്ഷയി ക്കുന്നതു കൊണ്ടും ആര്‍ക്കും തന്നെ ഉത്പന്ന സേവനങ്ങള്‍ ഒന്നും തന്നെ സ്വന്തം സമയങ്ങള്‍ മാത്രം ഉപയോഗിച്ച് നിര്‍മ്മിക്കാന്‍ കഴിയുകയില്ല. ഇതിനായി ആ സമയത്തെ working age population- ന്റെ പ്രവര്‍ത്തി സമയം ആവശ്യമായി വരുന്നു. യൗവന കാലത്തും അഥവാ Working Age-സമയത്തും സ്വന്തം പ്രവര്‍ത്തി മേഖലയിലെ പരിമിത ഉത്പന്ന സേവനങ്ങള്‍ അല്ലാതെ തനിക്കു വേണ്ട എല്ലാവിധ ഉത്പന്ന സേവനങ്ങളും സ്വന്തം സമയം മാത്രം ഉപയോഗിച്ച് നിര്‍മ്മിക്കാന്‍ കഴിയുകയില്ല. അപ്പോള്‍ ഇതിനായി ആ സമയത്തെ working age population- ലെ ഇതര അംഗങ്ങളുടെ പ്രവര്‍ത്തി സമയം ആവശ്യമായി വരുന്നു. നിലവിലെ working age population-ലുള്ളവരുടെ മൊത്തം സമയം ഉപയോഗിച്ചാലും, ഇന്ന് ഭൂമിയില്‍ ജീവിച്ചിരിക്കുന്ന ഏവര്‍ക്കും പ്രതിദിനം വേണ്ട എല്ലാവിധ ഉത്പന്ന സേവനങ്ങളും നമുക്ക് നിര്‍മ്മിക്കാന്‍ കഴിയുകയുമില്ല. ഇതിനു വേണ്ട വിവരങ്ങള്‍ക്കും വിഭവങ്ങള്‍ക്കും ഇതിനു മുന്‍പ് ജീവിച്ചിരുന്നരുടെ പ്രവര്‍ത്തി സമയം ആവശ്യമായി വരുന്നു.
ഒരു വ്യക്തിക്കും അതിജീവനത്തിന്റെ ഒരു ഘട്ടത്തിലും തനിക്കു വേണ്ട ഉത്പന്ന സേവനങ്ങള്‍ ഒന്നും തന്നെ നിര്‍മ്മിക്കാന്‍ കഴിയാത്ത സഹചര്യത്തിലും ഇതിനു വേണ്ടി ഓരോ വ്യക്തിക്കും വിവിധ വ്യക്തികളുടെ പ്രവര്‍ത്തി സമയം പ്രതിദിനം ആവശ്യമുള്ളതിനാലും, ഇതിനു വേണ്ടി ഒരു മൊത്തം പ്രവര്‍ത്തി സമയം സദാ കണ്ടെത്തുകയും അത് നിലനിര്‍ത്തുകയും ചെയ്യുക എന്നുള്ളതു മാത്രമാണ് ഒരു പരിഹാരം.
ആയതിനാല്‍ സ്വന്തം മേഖലയിലെ നിശ്ചിത പ്രവര്‍ത്തി സമയം ഉപയോഗിച്ച് ഒരു മൊത്തം പ്രവ ര്‍ത്തി സമയം പ്രതിദിനം [ A Total Amount of Working Time on Every Day, TAWT on ED ] ചിലവഴിക്കു കയും, ഇത് ഉപയോഗിച്ച് അവര്‍ക്കും, കുട്ടികള്‍ക്കും, പ്രായമായവര്‍ക്കും, വരും തലമുറകള്‍ക്കും വേണ്ട വിവിധ ഉത്പന്നങ്ങളും സേവനങ്ങളും യഥാസമയം നിര്‍മ്മിച്ച് സംഭരിച്ച് വിതരണം നടത്തു കയും ചെയ്യുക എന്നുള്ള പ്രവര്‍ത്തി, ഓരോ സമയത്തെയും working age population–ചെയ്യുന്നു. ഇത് നിലനിര്‍ത്തുകയും നിയന്ത്രിക്കുകയും ചെയ്യുക എന്നുള്ള പ്രവര്‍ത്തി അവരുടെ മുതിര്‍ന്ന തലമുറ കളും സദാ ചെയ്തു വരുന്നു.
മനുഷ്യര്‍ അവരുടെ ആവിര്‍ഭാവം മുതല്‍ അധിവസിക്കുന്ന ഓരോ ദേശത്തും പ്രഥമവും പ്രധാ നവും ആയി നടപ്പിലാക്കിയതും, ഓരോ തലമുറയിലെ അംഗങ്ങളും അവരുടെ working age –ല്‍ സ്വമേധയ ചെയ്തു വരുന്നതുമായ ഈ പ്രവര്‍ത്തിയെ തന്നെയാണ് നാം ഇന്ന് രാഷ്ട്രനിര്‍മ്മാണം എന്നു പറയുന്നത്. ഈ സംവിധാനത്തെ ഇനിമുതല്‍ TAWT on ED എന്നു വിളിക്കാം.
ഈ TAWT on ED–യില്‍ നിന്നുമാണ് ഇവിടെ ജനിക്കുന്ന ഓരോ വ്യക്തിക്കും ബാല്യകാലത്തും യൌവ്വന കാലത്തും വാര്‍ദ്ധക്യ കാലത്തും തനിക്കു വേണ്ട സകല ഉത്പന്നങ്ങളും സേവനങ്ങളും പ്രതിദിനം ലഭ്യമാകുന്നത്.
ഇത് തടസ്സരഹിതമായി ലഭിക്കാനും, സ്വന്തം ഉപഭോഗത്തിനു വേണ്ട എല്ലാവിധ ഉത്പന്ന സേവന ങ്ങളും സ്വമേധയ ഉത്പാദിപ്പിച്ചു ഉപഭോഗിക്കാന്‍ പ്രാപ്തരല്ലാത്ത നാം ഇതിനു വേണ്ടി ഇതേ പരിമിതി നേരിടുന്ന മറ്റൊരു വ്യക്തിയെ ആശ്രയിക്കേണ്ടി വരുക എന്നുള്ള അന്യായവും അപ്രായോഗീ കവുമായ ഒരു സാഹചര്യം സംഭവിക്കാതിരിക്കാനുമാണ് സമയത്തിന്റെ അഞ്ചു പ്രധാന തത്വങ്ങള്‍ നാം ഓരോ വ്യക്തികളും നിര്‍ബന്ധപൂര്‍വ്വവും ആദരപൂര്‍വ്വവും പാലിക്കുന്നത്.
അത് താഴെ വിവരിക്കുന്നു:-
-
സഹജീവനം: Working Age – ലുള്ളവര്‍ യഥാവിധി അവരുടെ പ്രവര്‍ത്തി സമയം TAWT on ED–യിലേക്ക് നല്കുമ്പോള് ലഭിക്കുന്ന വിവിധ ഉത്പന്ന–സേവനങ്ങള്‍, യഥാക്രമം എല്ലാ പ്രായത്തിലുള്ള അംഗങ്ങള്‍ക്കും പ്രതിദിനം ഒരു പോലെ ആവശ്യമായിട്ടുണ്ട്. ആയതിനാല്‍ ഇവരോടൊപ്പം മുതിര്‍ന്ന തലമുറയിലെ അംഗങ്ങളും കുട്ടികളും ഒരു പ്രദേശത്ത്/ രാജ്യത്ത് സംഘം ചേര്‍ന്ന് ജീവിക്കുന്നു.
-
പ്രാഥമിക കടമകള്‍: ആ രാജ്യത്തു ജനിക്കുന്ന കുട്ടികളെ അവരുടെ Working Age–കാല ത്തുള്ള TAWT on ED –നിലനിര്‍ത്തുന്നതിനു പ്രാപ്തരാക്കാന്‍ പ്രായപൂര്‍ത്തിയാകും വരെ ഇവര്‍ക്ക് ഉത്പന്നങ്ങളും സേവനങ്ങളും, ഇവ നിര്‍മ്മിക്കാന്‍ വേണ്ട വിദ്യാഭ്യാസവും നല്കേ ണ്ടതുണ്ട് ആയതിനാല്‍ മുതിര്‍ന്ന തലമുറയിലെ അംഗങ്ങള്‍ അത് അവരുടെ പ്രാഥമിക കടമയായിത്തന്നെ നിര്‍വ്വഹിക്കുന്നു.
-
ഭരണഘടന, ഭരണാധികാരികള്‍: എല്ലാ രാജ്യങ്ങള്‍ക്കും അവരുടെ എല്ലാ പ്രായത്തിലുള്ള പൗരന്മാര്ക്കും വേണ്ട ഉത്പന്ന–സേവനങ്ങള്‍ നിത്യേന നിര്‍മ്മിച്ച് സംഭരിച്ച് വിതരണം നട ത്താന്, അവിടുത്തെ എല്ലാ സമയത്തെയും Working Age – ലുള്ളവര്‍ ഒരു നിശ്ചിത പ്രവര്‍ത്തി സമയം ഈ TAWT on ED-യിലേക്ക് പ്രതിദിനം നല്‍കുന്നുണ്ടെന്നും, ഈ പ്രവര്‍ത്തി സമയത്തിനു അനുപാതികമായി ആജീവനാന്തം അവര്‍ക്ക് ഉത്പന്ന സേവനങ്ങള്‍ ലഭിക്കുന്നുണ്ടെന്നും ഉറപ്പുവരുത്തേണ്ടതുണ്ട്. ആയതിനാല്‍ എല്ലാ രാജ്യങ്ങളിലേയും മുതിര്‍ന്ന തലമുറകള്‍ അതിനുതകുന്ന നിര്‍ദേശങ്ങള്‍ അടങ്ങിയ ഒരു ഭരണഘടനക്ക് രൂപം കൊടുക്കുന്നു. കൂടാതെ ഇത് നിലയ്ക്കാതെ നടപ്പിലാക്കാനായി ഉത്തരവാദപ്പെട്ട വ്യക്തി കളെയും ആവശ്യമായിട്ടുണ്ട് ആയതിനാല്‍ എല്ലാ തലമുറയിലെ അംഗങ്ങളും അവരുടെ ഭരണാധികാരികളെയും യഥാസമയം തിരഞ്ഞെടുക്കുന്നു.
-
നിശ്ചിത പ്രവര്‍ത്തി–സമയം: യഥാസമയം ഉത്പന്ന സേവനങ്ങള്‍ നിര്‍മ്മിച്ച് സംഭരിച്ച് വിതരണം നടത്താന്‍ നിശ്ചിത പ്രവര്‍ത്തി സമയ അളവുകള്‍ തന്നെ ATAWT On ED-യിലേക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്. ആയതിനാല്‍ ഓരോ രാജ്യവും സ്വന്തം പൗര ന്മാര്‍ Working Age- സമയത്ത് അവരുടെ നിര്‍ദ്ധിഷ്ട മേഖലകളില്‍, നിശ്ചിത പ്രവര്‍ത്തി സമയം വീതം പ്രതിദിനം TAWT On ED –യിലേക്ക് നല്‍കുന്നുണ്ടെന്ന് ഭരണഘടനയിലൂടെ തന്നെ ഉറപ്പുവരുത്തുന്നു. [നിലവിലെ ആഗോള അംഗീകൃത തൊഴില്‍ സമയങ്ങളുടെ ശരാശരിയെ ആസ്പദമാക്കുമ്പോള്‍ പ്രതിദിനം 7-മണിക്കൂര്‍ വിതം, വര്‍ഷത്തില്‍ 260-ദിവസമെങ്കിലും, എല്ലാ പൌരന്മാരും സ്വന്തം പ്രവര്‍ത്തി സമയങ്ങള്‍ ചിലവഴിക്കണം എന്നാണ് മിക്ക രാജ്യങ്ങളും നിര്‍ദേശിച്ചിരിക്കുന്നത്.]
-
പൊതു വിനിമയ ഉപാധി: ഓരോ രാജ്യവും നിലനിര്‍ത്തുന്ന TAWT On ED-യില്‍ നിന്നാണ് ആ രാജ്യത്തെ എല്ലാ പ്രായത്തിലുള്ള അംഗങ്ങള്‍ക്കും വേണ്ട ഉത്പന്ന സേവനങ്ങള്‍ യഥാ സമയം ലഭ്യമാകുന്നത്. ആ രാജ്യത്തെ ഓരോ വ്യക്തിയും Working Age സമയത്ത് അവരുടെ പ്രവര്‍ത്തി സമയം ആവശ്യഅളവില് ഈ TAWT On ED- നല്കുന്നതു കൊണ്ടാണ് അത് തുടര്‍ച്ചയായി നിലനില്ക്കുന്നതും. ആയതിനാല്‍ ഓരോ രാജ്യവും അവരുടെ പൗരന്മാര് Working Age- സമയത്ത് TAWT On ED യിലേക്ക് നല്കുന്ന പ്രവര്‍ത്തി സമയങ്ങളുടെ അളവുകളെ ഉത്പന്ന സേവനങ്ങള്‍ ലഭിക്കുന്നതിനുള്ള ആ രാജ്യത്തെ പോതുവിനിമയ ഉപാധിയായി ഭരണഘടനയിലൂടെ അംഗീകരിക്കുന്നു. ഈ പൊതു വിനിമയ ഉപാധി Credit ആയി വിനിമയം നടത്തുമ്പോള്‍ ബാല്യകാലത്തും Direct ആയി വിനിമയം നടത്തുമ്പോള്‍ യൗവ്വന സമയത്തും Debit ആയി വിനിമയം നടത്തുമ്പോള്‍ വാര്‍ദ്ധക്യ കാലത്തും TAWT On ED–യില്‍ നിന്നും ഉത്പന്ന സേവനങ്ങള്‍ ലഭിക്കാനുള്ള സൌകര്യങ്ങളും സജ്ജമാക്കുന്നു.
ഇതിലെ മിക്ക തത്വങ്ങളും നാം പാലിക്കുന്നുണ്ടെങ്കിലും No-5–ല്‍ പറഞ്ഞ പ്രവര്‍ത്തി സമയ അളവ് പൊതു വിനിമയ ഉപാധിയായി അംഗീകരിക്കണം എന്നുള്ള കാര്യം നമുക്ക് ഇതുവരെ പ്രാവ ര്‍ത്തികമാക്കാന്‍ സാധിച്ചിട്ടില്ല. അതിനു പകരം ഇവ ചിലവഴിക്കുമ്പോള്‍ വേതനമായി നല്കാന് നിശ്ചയിച്ച സംഖ്യാ അളവുകളെയാണ് പൊതു വിനിമയ ഉപാധിയായി അംഗീകരിച്ചിരിക്കുന്നത്.
ആയതുകൊണ്ടു തന്നെ സുസ്ഥിര അതിജീവനം മനുഷ്യര്‍ക്ക് ഇതുവരെ ഭൂമിയില്‍ സാധ്യവു മായിട്ടില്ല.
എന്തുകൊണ്ടാണ് നമുക്ക് 5-മത്തെ തത്വം ഇതുവരെ നടപ്പിലാക്കാന്‍ പറ്റാതിരുന്നത് എന്നും, പണം എന്ന സംഖ്യാ അളവിനെ പൊതുവിനിമയ ഉപാധിയായി അംഗീകരിക്കേണ്ടി വന്നത് എന്നും, മനസ്സിലാക്കാന്‍, നാം കാര്‍ഷികവൃത്തി ആരംഭിച്ച സമയം മുതല്‍, അതായത് ഏകദേശം 8000 BCE- മുതല്‍ നടത്തി വരുന്ന ഉപജീവനം സമ്പ്രദായം ഒന്നു വിശകലനം ചെയ്യേണ്ടതുണ്ട്.

