ആമുഖം
നരവംശശാസ്ത്ര പഠനങ്ങള്‍ വിലയിരുത്തുന്നത്, ഏകദേശം 2-മില്ല്യന്‍ വര്‍ഷം എന്ന ഒരു ‘സമയ അളവു’ മുതല്‍ ഭൂമിയില്‍ വിവിധ മനുഷ്യവര്‍ഗ്ഗങ്ങള്‍ അതിജീവനം നടത്തി വരുന്നുണ്ട് എന്നുള്ള താണ്. ആധുനിക മനുഷ്യരായ നാം [Homosapians]300,000-വര്‍ഷം മുതലും.
ചരിത്രഗ്രന്ഥങ്ങള്‍ വ്യക്തമാക്കുന്നത്, പിന്നിട്ടു കഴിഞ്ഞ സമയങ്ങളില്‍, നിശ്ചിത ഭൂപ്രദേശ ങ്ങളില്‍ പരിമിത അംഗങ്ങളുമായാണ് നാം അതിജീവന പ്രക്രിയ ആരംഭിച്ചത് എന്നും. 10000-വര്‍ഷം മുന്‍പ് വരെ 10-മില്യനു താഴെ മാത്രം അംഗങ്ങള്‍ ഉണ്ടായിരുന്ന നാം 2000-വര്‍ഷം മുന്‍പ് 300-മില്യനായി എന്നുമാണ്.
നിലവിലെ സ്ഥിതി വിവര രേഖകള്‍ പറയുന്നത്, ഇന്ന് നമ്മുടെ അംഗസംഖ്യ 8000-മില്യനു മുകളി ലാണ് എന്നും അതിലേക്ക് ഏകദേശം 400,000–ത്തോളം അംഗങ്ങള്‍ പ്രതിദിനം പുതുതായി വന്നു ചേരുകയും അതില്‍ നിന്നും 200,000-ത്തോളം അംഗങ്ങള്‍ പ്രതിദിനം അപ്രത്യക്ഷമാകുന്നു എന്നു മാണ്.
ഈ വസ്തുതകള്‍ മനുഷ്യ അതിജീവനത്തിലെ അടിസ്ഥാനപരമായ ഒരു കാര്യം നമ്മെ ബോധ്യ പ്പെടുത്തുന്നു:
ഇന്നു ജീവിച്ചിരിക്കുന്ന 8000 മില്ല്യന്‍ ജനങ്ങളോ ഇതുവരെ ജീവിച്ചു വന്ന നിരവധി ട്രില്ല്യന്‍ ജന ങ്ങളോ ആസൂത്രണം ചെയ്തു നടപ്പിലാക്കി വരുന്ന ഒരു പദ്ധതിയല്ല, ഇവിടെ ജനിക്കുക, ജീവിക്കുക, അടുത്ത തലമുറകളെ സൃഷ്ടിക്കുക അപ്രത്യക്ഷമാകുക എന്നുള്ള മനുഷ്യ അതിജീവന പ്രക്രിയ. അത്, സദാ ചലിച്ചുകൊണ്ടിരിക്കുന്ന സമയം എന്ന പ്രക്രിയയില്‍ പ്രപഞ്ചത്തില്‍ നടപ്പിലാകുന്ന ഇതര വിവിധ പദ്ധതികള്‍ പോലെ വ്യക്തമായ കണക്കുകളിലും അതിന്റെ വ്യത്യസ്തമായ ഫോര്‍മുല കളിലും സ്വമേധയാ നടപ്പിലാകുന്നതാണ്.
ആയതിനാല്‍ മനുഷ്യ അതിജീവനം സുസ്ഥിരമായി നടപ്പിലാകാന്‍ അതിനു വേണ്ടി സമയം തന്നെ നടപ്പിലാക്കുന്ന ഫോര്‍മുലകള്‍ കണ്ടെത്തുകയും പഠിക്കുകയും പിന്തുടരുകയുമാണ് നാം വേണ്ടത്. അതല്ലാതെ ഇതിനു വേണ്ടി സമയത്തിലെ ചെറിയ അളവുകളില്‍ മാത്രം ജീവിക്കുന്ന വ്യക്തികളോ അവരുടെ സംഘങ്ങളോ കണ്ടെത്തിയ ആശയങ്ങളും ആദര്‍ശങ്ങളും പിന്തുടരുക യല്ല. പ്രത്യേകിച്ചും നമ്മള് ഇതുവരെ നടത്തി വന്ന ഇത്തരം ശ്രമങ്ങള്‍ ഇതുവരെ ലക്ഷ്യം കൈ വരിക്കാത്ത സ്ഥിതിക്കും, മനുഷ്യ പ്രതിസന്ധികള്‍ അനുദിനം വര്‍ദ്ധിച്ചു വരുന്ന കാരണത്താലും.
അതുകൊണ്ട് സുസ്ഥിര അതിജീവനത്തിനായി ഒരു ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു കൊണ്ട് തയ്യാറാക്കിയ ഈ പ്രമേയം ഇവിടെ പ്രതിബാധിക്കുന്നത് ‘സമയത്തെ’ വേണ്ട വിധം നിരീ ക്ഷിച്ചാല്‍ ആര്‍ക്കും എപ്പോഴും ബോദ്ധ്യപ്പെടുന്ന വസ്തുതകളും അതു നടപ്പിലാകുന്ന ഫോര്‍മുലകളു മാണ് അല്ലാതെ ഒരു വ്യക്തിയുടെയും ആശയങ്ങളും അഭിപ്രായങ്ങളുമല്ല.
സമയത്തിന്റെ വ്യക്തവും നിശ്ചിതവുമായ അളവുകള്ക്കുള്ളിലാണ് എല്ലാ ജീവ ജാലങ്ങളെയും പോലെ നമ്മളും അതിജീവനം പൂര്‍ത്തികരിക്കുന്നത്. ഇത് നടപ്പിലാക്കുന്നതിനായി സമയത്തിന്റെ നിയമത്തിലും നിയന്ത്രണത്തിലും പ്രവൃത്തി ചെയ്യാന്‍ കഴിവുള്ള ഒരു ശരീരവും നമുക്ക് ലഭിച്ചിരി ക്കുന്നു.
ആ പ്രവര്‍ത്തനങ്ങള്‍ പ്രധാനമായും മൂന്ന് രീതിയിലാണ് :
-
ഭൂമിയിലെ പ്രധാന വിഭവമായ വായു സദാ സമയം ശ്വസിക്കുക.
-
ഇതര വിഭവങ്ങളില്‍ നിന്നും ലഭിക്കുന്ന വിവിധ ഉത്പന്ന സേവനങ്ങള്‍ യഥാസമയം ഉപഭോ ഗിക്കുക
-
സമയാ സമയങ്ങളില്‍ പ്രത്യുല്പാദനം നടത്തുക.
വായു ശ്വസിക്കാനായി നാം നമുക്ക് ലഭിച്ച സമയം തന്നെ ഉപയോഗിക്കുന്നു. ഇണചേരാനായി എതിര് ലിംഗത്തിന്റെ സമയം കൂടി ഉപയോഗിക്കുന്നു. ഉപഭോഗ ആവശ്യങ്ങള്‍ക്കായി, ഓരോ സമയ ത്തെയും Working Age Group- ലുള്ളവര്‍ അവര്‍ക്കും അവരുടെ ആശ്രിതരായ മുതിര്‍ന്ന തലമുറക്കും, പിന്തലമുറക്കും വേണ്ട വിവിധ ഉത്പന്ന സേവനങ്ങള്‍ നിര്‍മ്മിച്ച് സംഭരിച്ച് വിതരണം നടത്താന്‍ പ്രതിദിനം ചിലവഴിക്കുന്ന ഒരു മൊത്തം പ്രവര്‍ത്തി സമയത്തെയും ആശ്രയിക്കുന്നു.
സമയത്തിന്റെ നിയന്ത്രണങ്ങളില്‍ നടപ്പിലാകുന്ന മനുഷ്യ അതിജീവനം എന്ന പ്രകിയ ഈ രീതിയില്‍ അന്നുമുതല്‍ നിലനിന്നു വരുന്നതിനാലാണ് ഇത്രയും നീണ്ട സമയ അളവില്‍ ഇത്രയും വലിയ അംഗസംഖ്യയുമായി ഇപ്പോഴും ഭൂമിയില്‍ നാം നിലനില്ക്കുന്നതും, ഇനിയും നമുക്ക് ഇവിടെ നിലനില്‍ക്കാനാകും എന്നു നമ്മള് പ്രത്യാശിക്കുന്നതും.
എന്നാല്‍, കഴിഞ്ഞ കുറേ തലമുറകളായി Working Age Group- ലുള്ളവര്‍ യഥാവിധി ഒരു മൊത്തം പ്രവര്‍ത്തിസമയം പ്രതിദിനം ചിലവഴിച്ച് ഏവര്‍ക്കും വേണ്ട ഉത്പന്നങ്ങളും സേവനങ്ങളും നിര്‍മ്മിക്കുന്നുണ്ടെങ്കിലും ഇവ അവര്‍ക്കും അവരുടെ ആശ്രിതര്‍ക്കും നേരിട്ടു ലഭ്യമാവുന്ന ഒരു സംവിധാനത്തിലല്ല നാം അതിജീവനം നടത്തി വരുന്നത്.
Working Age Group-ലുള്ളവര്‍ നിര്‍മ്മിച്ച ഉത്പന്ന സേവനങ്ങള്‍ അവര്‍ക്കും അവരുടെ ആശ്രിത ര്‍ക്കും ലഭിക്കാന്‍ ഇവ നിര്‍മ്മിക്കാന്‍ ചിലവഴിച്ച പ്രവര്‍ത്തി സമയ അളവുകള്‍ക്ക് തുല്യമായി മറ്റൊരു ഉത്പന്നമോ സേവനമോ നിര്‍മ്മിക്കാന്‍ ചിലവഴിച്ച സമയം കൂടി പ്രതിഫലമായി നല്‍കണം എന്നുള്ള സാഹചര്യത്തിലാണ് നിലവില്‍ ലോകത്തെ സര്‍വ്വജനങ്ങളും അതിജീവനം നടത്തി വരു ന്നത്.
ശ്രദ്ധേയമായ മറ്റൊരു കാര്യം ഈ ചിലവഴിച്ച സമയങ്ങള്‍, ആ സമയത്തിന്റെ അളവുകളിലല്ല പ്രതിഫലമായി നല്‍കുന്നത്. എന്നാല്‍ അത് ചിലവഴിച്ച സമയത്തിന്റെ യഥാര്‍ത്ഥ അളവുകള്‍ക്ക് യുക്തമായ മാനദണ്ടങ്ങള്‍ ഇല്ലാതെ നല്കിയ സംഖ്യ അളവുകളിലാണ്.
ഈ സംഖ്യകളെയാണ് ഓരോ തലമുറയിലെയും Working Age Group–ലുള്ളവര്‍ ഉത്പന്ന സേവന ങ്ങള് നിര്‍മ്മിക്കാന്‍ ചിലവഴിക്കുന്ന പ്രവര്‍ത്തി സമയങ്ങള്‍ക്ക് അവരുടെ മുതിര്‍ന്ന തലമുറ നല്കുന്ന ‘വേതനം’ എന്നു പറയുന്നത്. ഈ സംഖ്യകളെ തന്നെയാണ് ഓരോ രാജ്യത്തിന്റെയും അംഗീകൃത പൊതു വിനിമയ ഉപാധിയായ ‘പണം’ എന്നും വിളിക്കുന്നത്. ഈ സംഖ്യകളില്‍ അടങ്ങിയ പണം തന്നെയാണ് Working Age Group–ലുള്ളവര്‍ നിര്‍മ്മിക്കുന്ന ഉത്പന്ന സേവനങ്ങള്‍ ലഭിക്കാന്‍ അവരും അവരുടെ ആശ്രിതരും പ്രതിഫലമായി നല്‍കേണ്ടതും.
ഈ സ്ഥിതി വിശേഷം ഗൗരവമേറിയ രണ്ടു ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു:
-
എന്തുകൊണ്ടാണ് Working Age Group – ലുള്ളവര്‍ അവരുടെ പ്രവര്‍ത്തി സമയങ്ങള്‍ ചിലവഴിച്ച് നിര്‍മ്മിക്കുന്ന വിവിധ ഉത്പന്ന സേവനങ്ങള്‍ സദാ ഇവിടെ ലഭ്യമായിരി ക്കുമ്പോള് ഇവ ഉപഭോഗിക്കാനായി മറ്റൊരു ഉത്പന്നമോ സേവനമോ നിര്‍മ്മിക്കാന്‍ ചിലവഴിച്ച പ്രവര്‍ത്തി സമയങ്ങള്‍ പ്രതിഫലമായി നല്‍കേണ്ടി വരുന്നത്?
-
എന്തുകൊണ്ടാണ് ഈ പ്രതിഫലം, ചിലവഴിച്ച യഥാര്‍ത്ഥ സമയ അളവിന്റെ യൂണിറ്റു കളുമായി യാതൊരു ബന്ധമില്ലാത്ത “വേതനം എന്നും പണം” എന്നും വിളിക്കുന്ന സംഖ്യാ അളവുകളില്‍ നല്‍കേണ്ടി വരുന്നത്?
ഈ ചോദ്യത്തിനുള്ള ഉത്തരം ഇന്നു ലോകത്ത് ജീവിച്ചിരിക്കുന്ന മനുഷ്യര്‍ക്ക് തികച്ചും അനുകൂ ലമായതല്ല. അത്, നമ്മുടെ പൂർവ്വികർ അവരുടെ സാഹചര്യങ്ങളില്‍ രൂപം കൊടുത്തതും നമ്മള് ഇന്നും പിന്തുടരുന്നതുമായ നിലവിലെ അതിജീവന സമ്പ്രദായം സമയ നിയമങ്ങള്‍ക്ക് അനുകൂ ലമായരീതിയിലല്ല രൂപം കൊടുത്തിരിക്കുന്നത് എന്നുള്ളതാണ്. ആയതുകൊണ്ടാണ്, സുസാധ്യമാ യിട്ടും മനുഷ്യ കുലത്തിന് ഇന്നും സുസ്ഥിരമായ ഒരു അതിജീവനം നടപ്പിലാക്കാനാകാതെ വരുന്ന തും, അതിനു പകരം അധിക പ്രവര്‍ത്തി സമയം വിനിയോഗിക്കുന്നതും അമിത പ്രകൃതി വിഭവ ങ്ങള് ഉപഭോഗിക്കുന്നതും അടിസ്ഥാന മനുഷ്യാവകാശത്തെ നിഷേധിക്കുന്നതുമായ ഒരു ജീവന സമ്പ്രദായത്തില്‍ അതിജീവനം തുടരേണ്ടി വരുന്നതും.
ഈ സാഹചര്യത്തിലാണ്, “നവലോക മാനവികത“ എന്ന പ്രമേയം സര്‍വ്വ ലോക ജനതയുടെയും മുന്നില്‍ സവിനയം സമര്‍പ്പിക്കപ്പെടുന്നത്. ഇതില്‍ അതിജീവനത്തിന്റെ അഞ്ചു സമയതത്വങ്ങള്, നിലവിലെ സമ്പ്രദായം രൂപംകൊള്ളാനും നിലനില്ക്കാനുമുള്ള കാരണങ്ങള്‍, ഈ സംവിധാന ത്തില്‍ നമ്മള് നേരിടുന്ന പ്രധാന പ്രതിസന്ധികള്‍, അതിനുള്ള പരിഹാരങ്ങള്‍ എന്നിവ, വേണ്ടത്ര വസ്തുതകളും അനുബന്ധ തെളിവുകളും സമേതം വിവരിക്കുന്നു.
ഈ പ്രമേയത്തില്‍ പ്രതിപാദിച്ച ചില പ്രധാന പദങ്ങളും അവയുടെ നിർവചനങ്ങളും.
-
സ്വതന്ത്ര സുസ്ഥിര സമത്വ അതിജീവനം:- വായു ശ്വസിക്കുന്നതു പോലെ എല്ലാ വ്യക്തികളും ഒരേ പോലെ സ്വതന്ത്ര്യമായും സുലഭമായും സ്വാഭാവികമായും ഉത്പന്നങ്ങളും സേവനങ്ങളും ഉപഭോഗിച്ച് സ്വന്തം അതിജീവനം പൂര്‍ത്തീകരിക്കുന്ന പ്രക്രിയ.
-
ഉത്പന്നങ്ങള്‍ & സേവനങ്ങള്‍:- വായു കഴിഞ്ഞാല്‍, അതിജീവനത്തിന് ജനനം മുതല്‍ പ്രതി നിമിഷം വേണ്ട വസ്തു രൂപത്തിലുള്ളതും, വസ്തു രൂപത്തിലല്ലാത്തതുമായ ഉപഭോഗ ഘടകങ്ങള്‍. അഥവാ ഇന്നു പണം കൊടുത്താല്‍ മാത്രം കിട്ടുന്ന വസ്തു വകകള്‍
-
വിദ്യാഭ്യാസം:- ഉത്പന്നങ്ങളും സേവനങ്ങളും നിര്‍മ്മിക്കാനുള്ള അറിവ് ഓരോ തലമുറയിലെ അംഗങ്ങള്‍ക്കും അവരുടെ മുതിര്‍ന്ന തലമുറയിലെ അംഗങ്ങള്‍ കൈമാറുന്ന പ്രക്രിയ.
-
വിഭവങ്ങള്‍ : വിദ്യാഭ്യാസം വിനിയോഗിച്ച് ഉത്പന്ന–സേവനങ്ങള്‍ നിര്‍മ്മിക്കാന്‍ ഭൂമിയില്‍ ലഭ്യ മായ വിവിധ വസ്തു വകകളും ഇവ ഉപയോഗിച്ചു നിര്‍മ്മിച്ച സൌകര്യങ്ങളും.
-
പ്രവര്‍ത്തി–സമയം:- വിദ്യാഭ്യസവും വിഭവങ്ങളും ഉപയോഗിച്ച്, ഉത്പന്നങ്ങളും സേവനങ്ങളും നിര്‍മ്മിക്കാന്‍ ചിലവഴിക്കുന്ന നിശ്ചിത സമയം.
-
പ്രവര്‍ത്തി സംഘം [ Working age population ] :– ഇന്നത്തെ നമ്മുടെ 8.1 മില്ല്യന്‍ എന്ന ആഗോള അംഗസംഖ്യയിലെ ലിംഗാനുപാതം 100-സ്ത്രീകള്‍ക്ക് 102- പുരുഷന്മാര് എന്നുള്ളതാണ്. ഇതിനെ പ്രായാടിസ്ഥാനത്തില്‍ വിഭജിക്കുമ്പോള്‍ 30%, 17–വയസ്സുവരെയുള്ള കുട്ടികളും, 55%, 60- വയസ്സുവരെയുള്ള മുതിർന്നവരും, ബാക്കി 15% പ്രായമായവരും ഉൾപ്പെടുന്നു. ഇതിലെ 18-മുതല്‍ 60-വരെ പ്രായമുള്ള വരെ–Working age population –എന്നു വിളിക്കുന്നു.
-
ഉപജീവനം:- Working Age– ലെത്തുമ്പോള്‍ ഓരോ വ്യക്തിയും സ്വന്തം മേഖലയിലെ പ്രവര്‍ത്തി സമയങ്ങള്‍ ചിലവഴിച്ച് തനിക്കും തന്റെ ആശ്രിതര്‍ക്കും വേണ്ട ഉത്പന്നങ്ങളും സേവനങ്ങളും കണ്ടെത്തുകയും ഉപഭോഗിക്കുകയും ചെയ്യുന്ന പ്രക്രിയ.
-
അതിജീവനം:- സ്വയം ജനിക്കുകയും ഉപജീവനം നടത്തുകയും അടുത്ത തലമുറകളെ സൃഷ്ടിക്കുകയും അവരെ ഉപജീവനം നടത്താന്‍ പ്രാപ്തരാക്കുകയും ചെയ്യുന്ന പ്രക്രിയ.
-
രാജ്യം/രാഷ്ട്രം :- ഒന്നിച്ചുള്ള അതിജീവനത്തിനായി ഒരു കൂട്ടം മനുഷ്യര്‍ പല തലമുറകളായി ഒത്തുകൂടിയ ഭൂമിയിലെ നിശ്ചിത സ്ഥലം.
-
ഭരണഘടന:- ഒരു രാജ്യത്തെ ജനങ്ങൾ അവരുടെയും മറ്റുള്ളവരുടെയും സുസ്ഥിര അതിജീവന ത്തിനായി തയ്യാറാക്കിയ എഴുതപ്പെട്ടതോ അല്ലാത്തതോ ആയ നിർദ്ദേശങ്ങൾ അടങ്ങിയ ആ രാജ്യത്തിന്റെ നിയമാവലി.
-
ഭരണാധികാരികള്‍ :- ഭരണഘടനക്ക് രൂപം കൊടുക്കാനും നടപ്പിലാക്കാനും ഫലം ഉറപ്പു വരുത്താനും നിയുക്തരും യോഗ്യരുമായ വ്യക്തികള്‍.
-
രാഷ്ട്ര–നിര്‍മ്മാണം:- ഭരണാധികാരികളുടെ മേല്‍നോട്ടത്തില്‍ ഒരു രാജ്യത്തെ Working Age Group-ലെ അംഗങ്ങള്‍ പ്രതിദിനം ആ സമയത്തെ കുട്ടികള്‍ മുതല്‍ പ്രായമായവര്‍ക്കും, വരും തലമുറകള്‍ക്കും വേണ്ട വിവിധ ഉത്പന്നങ്ങളും സേവനങ്ങളും നിര്‍മ്മിച്ച് സംഭരിച്ച് വിതരണം നടത്തുന്ന, നിലയ്ക്കാത്ത പ്രക്രിയകള്‍.
-
മാധ്യമം (The Press):- രാഷ്ട്രനിർമ്മാണത്തിനു വേണ്ട ആശയങ്ങള്‍ ഭരണാധികാരികള്‍ക്കും ജനങ്ങള്‍ക്കും വിനിമയം ചെയ്യാനുള്ള ഉപാധിയും, അടുത്ത തലമുറയുടെ അതിജീവന ത്തിനു വേണ്ട അറിവുകള്‍ ഓരോ തലമുറക്കും ശേഖരിച്ചുവക്കാനുള്ള സ്രോതസ്സും.

