പണം: ഒരു ചരിത്ര അവലോകനം.
കാര്‍ഷികവൃത്തി ആരംഭിച്ച കാലഘട്ടങ്ങളില്‍, അവികസിത ഉത്പന്ന–സേവന നിർമ്മാണ ശേഷിയുള്ളവരും, അപര്യാപ്ത ഉത്പന്ന–സേവനങ്ങള്‍ ലഭിച്ചിരുന്നവരും, അപരിഷ്കൃത മനുഷ്യമൂല്യ ങ്ങള് പാലിച്ചിരുന്നവരും, അംഗസംഖ്യാ പരിമിതരും, അനവധി ചെറുഗോത്രങ്ങളില് ജീവിച്ചിരുന്ന വരുമായിരുന്നു വിവേകം വികസിച്ചു വന്നിരുന്ന നമ്മുടെ പൂര്‍വ്വീകര്‍.
ആ കാലഘട്ടങ്ങളിലും നാം ആജീവനാന്തം ഉപജീവനത്തിനു വേണ്ട ഉത്പന്ന സേവനങ്ങള്‍ സ്വമേധയാ കണ്ടെത്താന്‍ പ്രാപ്തരല്ലാത്തവരും Working Arge Group- ലുള്ളവര്‍ പ്രതിദിനം ചിലവഴി ക്കുന്ന പ്രവര്‍ത്തി സമയ അളവില്‍ നിന്നും [ATWT on ED]ലഭിക്കുന്ന ഇവ ഒരു സമൂഹത്തിലെ ആബാല വൃദ്ധജനങ്ങളും ഉപഭോഗിക്കുകയും ആണ് ചെയ്തിരുന്നത്. എന്നാല്‍, ആ സമയത്തെ മുതിര്‍ന്ന തലമുറയിലെ പുരുഷഅംഗങ്ങള് “ഓരോ വ്യക്തിയും Working Age Time-ല്‍ താന്‍ ATWT on ED യിലേക്ക് നല്കുന്ന പ്രവര്‍ത്തി–സമയ അളവുകള്‍ വിനിമയം നടത്തിവേണം ആജീവനാന്തം വേണ്ട ഉത്പന്ന–സേവനങ്ങള്‍ കണ്ടെത്തേണ്ടത്” എന്നായിരുന്നില്ല അവരുടെ പിന് തലമുറകളോട് നിര്‍ദേശിച്ചിരു ന്നത്. അഥവാ, 5th Principle of Time പാലിക്കുകയല്ല ചെയ്തിരുന്നത്. അതിനു പകരം അവര്‍ അവരുടെ പിന്തലമുറകള് Working Age സമയത്ത് ഉത്പന്ന സേവനങ്ങള്‍ നിര്‍മ്മിക്കാന്‍ ചിലവഴിക്കുന്ന പ്രവ ര്‍ത്തി–സമയങ്ങളുടെ മേലും ഇവ നിര്‍മ്മിക്കാന്‍ അവര്‍ക്കു ആവശ്യം വേണ്ട വിഭവങ്ങള്‍ അറിവു കള്‍ [വിദ്യാഭ്യാസം] എന്നിവയുടെമേലും നിയന്ത്രണം കൈവശപ്പെടുത്തുകയാണ് ചെയ്തത്.
വായുപോലെ ഭൂമിയിലെ എല്ലാ മനുഷ്യര്‍ക്കും അതിജീവനത്തിനായി ലഭ്യമാകുന്ന മറ്റു ഘട കങ്ങളാണ് സമയവും വിഭവങ്ങളും അറിവും. അതിന്മേല് മറ്റൊരു വ്യക്തി നിയന്ത്രണമേര്‍പ്പെടു ത്തുക എന്നുള്ളത് ന്യായമായ മാര്‍ഗ്ഗങ്ങളിലൂടെ സാധ്യമല്ല. ആയതിനാല്‍ അന്നു ജീവിച്ചിരുന്നവരി ലെ മുതിര്ന്നതലമുറയിലെ പുരുഷഅംഗങ്ങള് ഇവയുടെ നിയന്ത്രണം കൈവശപ്പെടുത്താന്‍ അന്യായവും അധാര്‍മ്മീകവും നിര്‍ബന്ധിതവുമായ നാലു മാര്‍ഗ്ഗങ്ങളാണ് പ്രധാനമായും സ്വീക രിച്ചു വന്നത്, ലക്ഷ്യം സംഘത്തിലെ എല്ലാ പ്രായത്തിലുള്ള അംഗങ്ങള്‍ക്കും ഉത്പന്ന സേവനങ്ങള്‍ ലഭ്യമാക്കുക എന്നുള്ളത് തന്നെ ആയിരുന്നെങ്കിലും.
-
ഉത്പന്നങ്ങള്‍ സേവനങ്ങള്‍ വിഭവങ്ങള്‍ അറിവുകള്‍ എന്നിവയുടെ ഉടമസ്ഥാവകാശം മുതി ര്‍ന്ന തലമുറയിലെ അംഗങ്ങള്‍ ബലമായും ഭയപ്പെടുത്തിയും അന്ധമായ വിശ്വാസങ്ങള്‍ പ്രച രിപ്പിച്ചും വ്യക്തികളുടെയും സംഘങ്ങളുടെയും പേരില്‍ സ്ഥാപിച്ചുവെക്കുക. പിന് തലമുറ യിലെ Working Age-ലുള്ളവര്‍ ഉപഭോഗിക്കാനുതകുന്ന മറ്റൊരു ഉത്പന്നമോ, സേവനമോ പ്രതി ഫലമായി നല്കുമ്പോള് മാത്രം ഇവ അവര്‍ക്കു നല്‍കുക.
-
Working Age-ലുള്ള യുവതീ യുവാക്കളുടെ ഉടമസ്ഥാവകാശം ബലമായി സ്ഥാപിച്ചെടുത്ത് ഇവരെ അടിമകളാക്കിവക്കുക. കൈവശപ്പെടുത്തിവച്ചിരിക്കുന്ന അറിവും, വിഭവങ്ങളും ഇവരുടെ പ്രവര്‍ത്തി–സമയവും ഉപയോഗിച്ച് ഉത്പന്ന സേവനങ്ങള്‍ നിര്‍മ്മിക്കുകയും ഉപഭോ ഗിക്കുകയും ചെയ്യുക.
-
പുരുഷവര്‍ഗ്ഗം ഇപ്രകാരം സ്വന്തം പേരിലാക്കി വച്ചിരിക്കുന്ന വിഭവങ്ങള്‍ അവരുടെ ജീവിത കാലം കഴിയുമ്പോള്‍ പിന്‍തലമുറയിലെ മറ്റാര്‍ക്കും തന്നെ നല്‍കാതെ സ്വന്തം സന്ത തിക ള്‍ക്കു മാത്രം നല്‍കുക. സ്വന്തം സന്തതികളെ മാത്രം സൃഷ്ടിക്കാന്‍ സ്ത്രീകളുടെ ഉടമ സ്ഥാവ കാശവും സ്വന്തം പേരില്‍ തന്നെ നേടിയെടുക്കുക. ആജീവനാന്തം സന്തതികളുടെ പിതാവി നോടൊപ്പം കഴിയാന്‍ ഇവരെ നിര്‍ബന്ധിക്കുകയും ഇതര പുരുഷ സംസര്‍ഗ്ഗം ഇവര്‍ക്ക് നിഷേ ധിക്കുകയും ചെയ്യുക
-
മുതിര്‍ന്ന തലമുറയിലെ പുരുഷ അംഗങ്ങള്‍ക്ക് ഇപ്രകാരം നിയമങ്ങളും നിര്‍ദേശങ്ങളും നട പ്പിലാക്കാന്‍ അധികാരമുണ്ടെന്നും അവരുടെ പിന്‍തലമുറകളും സ്ത്രീ ജനങ്ങളും ഇവ അനു സരിക്കാന് ബാധ്യസ്ഥരാണെന്നും ആജീവനാന്തം വേണ്ട ഉത്പന്ന സേവനങ്ങള്‍ സ്വമേധയാ ഉത്പാദിപ്പിച്ച് ഉപഭോഗിക്കാനാവാത്ത മനുഷ്യര്‍ വസിക്കുന്ന എല്ലാ ദേശത്തും അനിവാര്യ മായ പൊതു നിയമാവലിയിലൂടെ [Constitution] സ്ഥാപിച്ചെടുക്കുക
ഈ അന്യായ നിബന്ധനകള്‍ ഒന്നൊന്നായി പ്രാബല്യത്തില്‍ വന്നതോടു കൂടി പിന്തലമുറ കളുടെ പ്രവര്‍ത്തി–സമയങ്ങള്‍ അതാതു സമയങ്ങളിലെ അവരുടെ മുതിര്‍ന്ന തലമുറകളുടെ സമ്പൂര്‍ണ്ണ നിയന്ത്രണത്തിലായി. കൂടാതെ ഓരോ കാലഘട്ടത്തിലെയും Working Age–ലുള്ള വര്‍ക്ക് അവരുടെ പ്രവര്‍ത്തി–സമയങ്ങള്‍ നിലനില്‍ക്കുന്ന ATWT on ED-യിലേക്ക് നല്കി ആജീവനാന്തം വേണ്ട ഉത്പന്ന സേവനങ്ങള്‍ സ്വതന്ത്രമായി കണ്ടെത്താനുള്ള അവസരം ഇല്ലാതെയുമായി, ആ ജൈവീക സാധ്യത വികസിക്കാതെയുമായി.
മേല്‍പ്പറഞ്ഞ ഈ നാലു സമ്പ്രദായങ്ങളെക്കുറിച്ചും അവയുടെ അനുബന്ധ സമ്പ്രദായങ്ങളെ ക്കുറിച്ചും ലഭ്യമായ മനുഷ്യ ചരിത്ര ഗ്രന്ഥങ്ങള്‍ താഴെ പറയും പ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു:
-
ഓരോ വ്യക്തിയും അവരുടെ പേരില്‍ സ്വന്തമാക്കിവച്ച വിവരങ്ങള്‍, വിഭവങ്ങള്‍, ഉത്പന്ന ങ്ങള്, സേവനങ്ങള്‍ എന്നിവ നല്കി, മറ്റു വ്യക്തികള്‍ ഇപ്രകാരം സ്വന്തമാക്കിവച്ച ഇവ, വാങ്ങുന്ന സമ്പ്രദായങ്ങള്‍ 6000 BCE-മുതല്‍ ലോകത്ത് നിലനിന്നിരുന്നു. –ഇത് BARTER SYSYTEM എന്ന പേരില്‍ അറിയപ്പെടുന്നു.
-
Working Age – കാരുടെ ഉടമസ്ഥാവകാശം ബലമായി സ്ഥാപിച്ചുവക്കുകയും ഇവരെ ഉപ യോഗിച്ച് ഉത്പന്ന–സേവനങ്ങള്‍ നിര്‍മ്മിച്ച് ഉപഭോഗിക്കുകയും ചെയ്യുന്ന സമ്പ്രദായം 5000BCE മുതല്‍ 1948 CE-വരെ ലോകത്തു നിലനിന്നിരുന്നു. –ഇത് SLAVERY SYSYTEM എന്ന പേരില്‍ അറിയപ്പെടുന്നു.
-
പുരുഷന്മാര്ക്ക് സ്വന്തം സന്തതികളെ സൃഷ്ടിക്കാന്‍ ഒന്നോ അധിലധികമോ സ്ത്രീകളുടെ മേല്‍ അവകാശം സ്ഥാപിച്ചുവക്കാന് അനുവദിക്കുകയും ഇവര്‍ ഇതര പുരുഷന്മാരുമായി സഹവസിക്കുന്നത് നിരോധിക്കുകയും ചെയ്തിരുന്ന സമ്പ്രദായം 3000 BCE മുതല്‍ നിലനിന്നിരുന്നു.-ഇത് MARRIAGE SYSTEM എന്ന പേരില്‍ അറിയപ്പെടുന്നു. [ചരിത്രകാരന്മാരും നരവംശശാസ്ത്രന്ജരും ഈ സാമൂഹിക സംവിധാനം 8000-4500BCE- [Neolithic period] മുതല്‍ നിലനില്‍ക്കുന്നുണ്ട് എന്നു അഭിപ്രായപ്പെടുന്നുണ്ടെങ്കിലും രേഖപ്പെടുത്തിയ തെളിവുകള്‍ 3000 BCE- മുതലാണ് ലഭ്യമായിരിക്കുന്നത്.
-
തലമുറകള്‍ പലതു പിന്നിട്ടപ്പോള്‍ മനുഷ്യര്‍, അനുകൂല കാരണങ്ങളാല്‍ അംഗസംഖ്യ വര്ദ്ധി ക്കുകയും, ഉപഭോഗ ആവശ്യങ്ങള്‍ വിപുലീകരിക്കുകയും, ഒരു പ്രദേശത്തു നിന്ന് പല പ്രദേശ ങ്ങളിലേക്ക് വിഭവങ്ങള്‍ അന്വേഷിച്ച് സംഘങ്ങളായി കുടിയേറുകയും ചെയ്തിരുന്നു. അപ്പോഴും അവര്‍ ഈ സമ്പ്രദായങ്ങള്‍ തന്നെ പിന്തുടരുകയും ചെയ്തിരുന്നു.
-
3000 BCE-മുതല്‍ മനുഷ്യര്‍, വിവരങ്ങള്‍ വിഭവങ്ങള്‍ ഉത്പന്ന–സേവനങ്ങള്‍ എന്നിവക്ക് സാങ്ക ല്പ്പികമായി സംഖ്യാ മൂല്യങ്ങള്‍ നിശ്ചയിക്കാന്‍ തുടങ്ങുകയും, ഇവ വിനിമയം ചെയ്യാന്‍ രേഖകളേയും “പണത്തെയും” ആശ്രയിക്കുകയും ചെയ്തിരുന്നു.
-
ഏകദേശം 1700 CE മുതല്‍ മുതിര്‍ന്ന തലമുറയിലെ അംഗങ്ങള്‍, വിവരങ്ങള്‍ വിഭവങ്ങള്‍ ഉത്പന്ന–സേവനങ്ങള്‍ എന്നിവ പിന്‍തലമുറകള്‍ക്കു നല്കുമ്പോള് ഉത്പന്നങ്ങളോ സേവന ങ്ങളോ പ്രതിഫലമായി ആവശ്യപ്പെടുന്നതിനു പകരം, അവര്‍ വസിച്ചിരുന്ന ”രാജ്യത്തിന്റെ പേരിലുള്ള പണം” എന്ന പൊതു വിനിമയ ഉപാധി പ്രതിഫലമായി ആവശ്യപ്പെടാന്‍ തുടങ്ങി യിരുന്നു.
പിന്നിട്ട ഈ കാലഘട്ടങ്ങളില്‍, പ്രവര്‍ത്തി–സമയം എന്ന ജൈവീക പൊതു ഉപാധിയെ ‘പണം‘ എന്ന രാജ്യം അംഗീകരിച്ച, പൊതുവിനിമയ ഉപാധിയാക്കി മാറ്റിയത് എങ്ങിനെ എന്നാണ് ഇനി പരിശോധിക്കുന്നത്. അത് അഞ്ചു ഭാഗങ്ങളായി താഴെ വിവരിക്കുന്നു:
-
ഒരു രാജ്യത്തെ മുതിര്‍ന്ന തലമുറയിലെ പുരുഷ അംഗങ്ങള്‍, പണ്ട് ഭയപ്പെടുത്തിയും ബലം പ്രയോഗിച്ചും, അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിച്ചും ഒറ്റക്കും സംഘമായും ഉടമസ്ഥാവകാശം സ്ഥാപിച്ചുവച്ച ഉത്പന്നങ്ങള്‍ സേവനങ്ങള്‍ വിദ്യാഭ്യാസം വിഭവങ്ങള്‍ എന്നിവക്ക് സാങ്കല്‍പ്പി കമായി സംഖ്യാ മൂല്യങ്ങള്‍ നിശ്ചയിക്കുന്നു.
-
Working Age –ലെ അംഗങ്ങള്‍ അവരുടെ പ്രവര്‍ത്തി–സമയങ്ങള്‍ വിനിയോഗിച്ച്, ഉത്പന്ന–സേവനങ്ങള്‍ നിര്‍മ്മിക്കുമ്പോള്‍, ഈ ഉത്പന്ന–സേവനങ്ങള്‍ അവരുടെ മുതിര്‍ന്ന തലമുറ യിലെ അംഗങ്ങള്‍ സ്വന്തം ഉടമസ്ഥതയില്‍ തന്നെ നിലനിര്‍ത്തുകയും, നിശ്ചിത സംഖ്യകള്‍ എഴുതിയ രേഖകള്‍ പ്രവര്‍ത്തി സമയങ്ങള്ക്കുള്ള വേതനമായി നല്‍കുകയും ചെയ്യുന്നു.
-
ഈ രേഖയിലെ സംഖ്യകളെയും അവയുടെ മൂല്യങ്ങളെയും [UNITS] അതാതു രാജ്യത്തെ ഭരണാധികാരികള്‍ (President/ Governor/ King.etc.) ഒപ്പിട്ട് അംഗീകരിക്കുന്നു. ഇത് ആ രാജ്യത്തിന്റെ പണമാണെന്നും, ജനങ്ങള്‍ക്ക് ആജീവാനാന്തം ഉത്പന്ന–സേവനങ്ങള്‍ ലഭിക്കാന്‍വേണ്ട പൊതുവിനിമയ ഉപാധിയാണെന്നും ഭരണഘടനയിലൂടെ നിര്‍ദ്ദേശി ക്കുന്നു.
-
അവിടെ ജനിക്കുന്ന എല്ലാ പൗരന്മാരും, അവരുടെ മുതിര്‍ന്ന തലമുറയിലെ അംഗങ്ങള്‍ക്ക് ഈ പണം തുല്യമൂല്യത്തില് നല്കി വിദ്യാഭ്യാസം “യോഗ്യതാ പത്രങ്ങളുടെ” (Certificates of Eligibility) രൂപത്തിലും, വിഭവങ്ങളും, ഉത്പന്ന–സേവനങ്ങളും “അവകാശ പ്രമാണങ്ങളുടെ” (Documents of Ownership) രൂപത്തിലും, സ്വന്തം പേരില്‍ രേഖാമൂലം നേടിയെടുക്കണം എന്നും ആ ഭരണഘടന നിഷ്ക്കര്‍ഷിക്കുന്നു.
-
ഈ പണം തുല്യമൂല്യത്തില് നല്കി അനുബന്ധ രേഖകള്‍ പ്രകാരം സ്വന്തം പേരിലാക്കാതെ ആരെങ്കിലും വിദ്യാഭ്യാസവും വിഭവങ്ങളും ഉപയോഗിക്കുകയോ ഉത്പന്നങ്ങളും സേവന ങ്ങളും ഉപഭോഗിക്കുകയോ ചെയ്താല്‍ അവര്‍ക്ക് വകുപ്പുകള്‍ തിരിച്ച് ഭരണഘടനയില്‍ എഴുതിവച്ച ശിക്ഷയും നല്കുന്നു.
സമയം എന്ന പ്രക്രിയയില്‍ ജന്മം കൊണ്ട നാം അതിലെ നിയമങ്ങള്‍ പാലിക്കുന്നതിനു പകരം പ്രസ്തുത പ്രാകൃത കാല നിബന്ധനകള്‍ അടങ്ങിയ രാജ്യത്തെ ഭരണഘടന പാലിക്കേണ്ടി വരുമ്പോള്‍ എപ്രകാരമാണ് അതിജീവനത്തിന്റെ അടിസ്ഥാന കാര്യങ്ങള്‍ ഇന്നു നടപ്പിലാക്കുന്നത് എന്നും, ATWT on ED എന്ന പ്രക്രിയയെ എങ്ങിനെയാണ് നിലനിര്‍ത്തുന്നത് എന്നുമാണ് ഇനി പരിശോധിക്കുന്നത് :-
-
രാജ്യത്തു ജനിക്കുന്ന കുട്ടികള്‍ക്ക് പ്രായപൂര്‍ത്തിയാകും വരെ വേണ്ട ഉത്പന്നങ്ങള്‍, സേവന ങ്ങള്, വിദ്യാഭ്യാസം എന്നിവ നല്കുമ്പോള്, അവരുടെ രക്ഷിതാക്കള്‍ക്കും അപ്പോഴത്തെ ഭര ണാധികാരികള്ക്കും, ഇവയുടെ ഉടമസ്ഥാവകാശം സംഖ്യാമൂല്യത്തില് സ്ഥാപിച്ചുവച്ച മുതിര്‍ന്ന തലമുറയിലെ അംഗങ്ങള്‍ക്ക്, ഇതിനു നിശ്ചയിച്ച വില തുല്യമൂല്യത്തില്– രാജ്യത്തിന്റെ പേരിലുള്ള –പണമായി പ്രതിഫലം നല്‍കേണ്ടി വരുന്നു.
-
ഈ കുട്ടികള്‍ Working age –ല്‍ എത്തിയതിനു ശേഷം ഉത്പന്ന–സേവനങ്ങള്‍ നിര്‍മ്മിക്കാന്‍ വേണ്ടി വിഭവങ്ങള്‍ ഉപയോഗിക്കുമ്പോള്‍, അതിനു നിശ്ചയിച്ച മൂല്യവും പണമായി തന്നെ ഇവയുടെ ഉടമസ്ഥര്‍ക്ക് തുല്യ മൂല്യത്തില്‍ പ്രതിഫലമായി നല്‍കേണ്ടി വരുന്നു.
-
രാജ്യത്തെ മുതിര്‍ന്ന തലമുറയിലെ അംഗങ്ങളില്‍ നിന്നും തുല്യ മൂല്യത്തില്‍ പണം നല്കി വാങ്ങിയ വിദ്യാഭ്യാസവും വിഭവങ്ങളും ഉപയോഗിച്ച് Working age –ലുള്ളവര്‍ സംഘം ചേര്‍ന്ന് നിര്‍മ്മിക്കുന്ന വിവിധ ഉത്പന്ന–സേവനങ്ങള്‍ എന്നിവ ഉപഭോഗിക്കാനായി അവര്‍ക്ക് അതി നു നിശ്ചയിച്ച വിലയും, പണമായിത്തന്നെ പ്രതിഫലം നല്‍കേണ്ടി വരുന്നു.
-
രാജ്യത്തിന്റെ അതാതു സമയങ്ങളിലെ ഭരണാധികാരികള്‍ രാഷ്ട്ര നിര്‍മ്മാണം എന്ന പ്രക്രി യക്ക് വേണ്ടി ഈ ഘടകങ്ങള്‍ [വിദ്യാഭ്യസം വിഭവം ഉത്പന്ന–സേവനങ്ങള്‍] ഉപയോഗിക്കു മ്പോള്‍, രാജ്യത്തെ പൗരന്മാരുടെ പണത്തില്‍ നിന്നും നിശ്ചിത വിഹിതങ്ങള്‍ നികുതിയായി സ്വരൂപിച്ച് ആ പണം, ഇവയുടെ അവകാശം സ്ഥാപിച്ചു വച്ചവര്‍ക്ക് പ്രതിഫലമായി നല്കേ ണ്ടി വരുന്നു.
-
രാജ്യത്തെ ഭരണഘടന പണം പ്രതിഫലമായി ലഭിക്കാതെ അവിടെ പുതിയതായി ജനിക്കുന്ന കുട്ടികൾക്ക് ഉൽപ്പന്നങ്ങളും സേവനങ്ങളും വിദ്യാഭ്യാസവും വിഭവങ്ങളും നല്കരുതെന്നു നിർദേശിക്കുകയും ഇത് അവരുടെ മുതിര്ന്നതലമുറകള് പാലിക്കുകയും ചെയ്യുമ്പോള്‍, ഈ പ്രാകൃത വ്യവസ്ഥിതി ഒരു ചാക്രിക അവസ്ഥയില്‍ നിലനിന്നു വരുകയും പണ വിനിമയ ത്തിലൂടെ മാത്രം അതിജീവനം നടത്താന്‍ ഓരോ തലമുറയും നിര്‍ബന്ധിതരാകുകയും ചെയ്യുന്നു.
ഈ ചരിത്ര അവലോകനം, ഒരു പൊതു ഉപാധിയെന്ന നിലയിൽ പണത്തിന്റെ ആവിര്‍ഭാവം മുതല്‍ ആധുനിക ഉപയോഗരീതി വരെ വിവരിക്കുന്നു.
തികച്ചും അധാര്‍മ്മീകവും അപ്രായോഗീകവും ഏകപക്ഷീയവുമായ സംവിധാനത്തിലൂടെ രൂപം കൊണ്ട “പണം” നിയമപരമായി അംഗീകരിച്ച ഒരു പൊതു വിനിമയ ഉപാധിയായി മാറുമ്പോള്‍ അത് സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍ വളരെ ആഴത്തിലുള്ളതായിരിക്കും.
ഈ വികലമായ അടിത്തറയില്‍ നിന്നുമാണ് നമ്മുടെ സമ്പദ്ഘടനകളും നിയമ വ്യവസ്ഥ കളും സാമൂഹിക കാഴ്ചപാടുകളും രൂപം കൊണ്ടിരിക്കുന്നത്.
ആയതിനാല്‍ ഈ സംവിധാനത്തില്‍ ഉൽപ്പന്നങ്ങള്‍, സേവനങ്ങള്‍, വിദ്യാഭ്യാസം, വിഭവങ്ങൾ എന്നിവയുടെ വിതരണവും സംരക്ഷണവും മാത്രമല്ല, മനുഷ്യരാശിയുടെ തന്നെ നിലനിൽപ്പി നെയും അന്തസ്സിനേയും ഇത് എങ്ങനെ ബാധിക്കുന്നുവെന്നാണ് ഇനി പരിശോധിക്കുന്നത്.

